നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ടും മു​മ്പ്​ ല​ത്തീ​ഫ്​ മ​സ്​​ഊ​ദ്​​ റി​യാ​ദി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

നാടുകാണാതെ കാൽ നൂറ്റാണ്ട്; മലയാളിക്ക് സഹായവുമായി റിയാദ് ഹെൽപ് ഡെസ്ക്

റി​യാ​ദ്: ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത മ​ല​യാ​ളി​ക്ക് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്കി​ന്റെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്നു. പ്ര​മേ​ഹം പി​ടി​പെ​ട്ട് ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ടാ​ണ് കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ ല​ത്തീ​ഫ് മ​സ്​​ഊ​ദ്​ (60) നാ​ട​ണ​യു​ന്ന​ത്. പ്ര​മേ​ഹം പി​ടി​പെ​ട്ട് ഇ​ട​തു​കാ​ലി​ന്റെ നെ​രി​യാ​ണി​ക്ക് താ​ഴെ പ​ഴു​പ്പു​വ​ന്ന് പു​ഴു​വ​രി​ച്ച് ദു​ർ​ഗ​ന്ധ​വും വേ​ദ​ന​യി​ലു​മാ​ണ് ഒ​രു മാ​സം മു​മ്പ്​ റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത് ഇ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ചി​കി​ത്സ​ക്കാ​യി റി​യാ​ദി​ലെ ശി​ഫ അ​ൽ ജ​സീ​റ പോ​ളി​ക്ലി​നി​ക്കി​ലെ​ത്തി​ച്ച് അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ക്ലി​നി​ക്കി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രാ​ണ് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് മു​റി​വ് ഡ്ര​സ് ചെ​യ്തു. പ​ഴു​പ്പ്ബാ​ധി​ച്ച ഇ​ട​തു​കാ​ൽ മു​ട്ടി​ന്​ താ​ഴെ മു​റി​ച്ച് മാ​റ്റി​യി​ല്ലെ​ങ്കി​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​മെ​ന്നും തു​ട​ർ​ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് റി​യാ​ദി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും 22 വ​ർ​ഷം മു​മ്പ്​ കാ​ല​ഹ​ര​ണ​പ്പെ​ട്ട താ​മ​സ​രേ​ഖ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ത​ട​സ്സ​മാ​യി.

ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ൽ ദി​റാ​ബി​ലെ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ആ​ശു​പ​ത്രി​യി​ൽ അ​വി​ട​ത്തെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രി​യു​ടെ​യും സ​മീ​പ​ത്തെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഇ​ട​പെ​ട​ലി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​യി. നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. 31,000 റി​യാ​ലാ​ണ് ആ​ശു​പ​ത്രി ബി​ൽ വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​രു​ടെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ ആ​ശു​പ​ത്രി ബി​ൽ 10,000 റി​യാ​ലാ​ക്കി കു​റ​ച്ച് ന​ൽ​കി.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന് എ​മ​ർ​ജ​ൻ​സി പാ​സ്പോ​ർ​ട്ട് എ​ടു​ത്ത് ത​ർ​ഹീ​ൽ വ​ഴി നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഒ​രു കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തും ന​ട​പ​ടി ശ്ര​മ​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​യെ​ങ്കി​ലും അ​തും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​വാ​ക്കി ന​ൽ​കി. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്കി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​ത്തി​യ​ത്.

ചി​കി​ത്സ​യും ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും ക​ണ്ടെ​ത്തി​യ​ത് ഹെ​ൽ​പ് ഡെ​സ്ക് അം​ഗ​ങ്ങ​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ്. ഒ​രു​മാ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ ല​ത്തീ​ഫ് മ​സ്​​ഊ​ദ്​ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. യാ​ത്ര​ക്കി​ട​യി​ലെ സ​ഹാ​യ​ത്തി​ന് ഇ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന റി​യാ​ദി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യും കു​ടും​ബ​ത്തെ​യും ഏ​ർ​പ്പാ​ട് ചെ​യ്തു​കൊ​ണ്ടാ​ണ് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Riyadh help desk with help to Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.