റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ഓണാഘോഷം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യാതിഥിയായ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിയാദിലെ മാധ്യമപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും സംഗമിച്ചു.
ഷിബു ഉസ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ അതിഥിയായി എത്തിയ ഫ്യൂച്ചർ ഡകറ്റ് എം.ഡി അജേഷ് കുമാർ ഓണാനുഭവങ്ങൾ പങ്കുവെച്ചു. മുൻ പ്രസിഡൻറ് നജീം കൊച്ചുകലുങ്ക് ഓണസന്ദേശം നൽകി. മുൻ പ്രസിഡൻറ് സുലൈമാൻ ഊരകം ‘അറബ് ഓണം’ വിഷയത്തിൽ സംസാരിച്ചു.
സച്ചിൻ മുഹമ്മദ് (ലുലു മാർക്കറ്റിങ് മാനേജർ), ഷംനാദ് കരുനാഗപ്പള്ളി, അക്ബർ വേങ്ങാട്ട്, അഫ്താബ് റഹ്മാൻ, ജലീൽ ആലപ്പുഴ, മുജീബ് ചങ്ങരംകുളം, കനക ലാൽ, നാസർ കാരകുന്ന് എന്നിവർ സംസാരിച്ചു.
മീഡിയ ഫോറത്തിെൻറ സ്നേഹോപഹാരം എ.കെ.എം. അഷ്റഫ് എം.എൽ.എക്ക് നജിം കൊച്ചുകലുങ്കും ഓണക്കോടി ജയൻ കൊടുങ്ങല്ലൂരും കൈമാറി. അജേഷ് കുമാറിനുള്ള റിംഫിെൻറ ഉപഹാരം സുലൈമാൻ ഊരകവും ഓണക്കോടി നാദിർഷ റഹ്മാനും സമ്മാനിച്ചു. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടി അവസാനിച്ചു. ചീഫ് കോഓഡിനേറ്റർ നാദിർഷ റഹ്മാൻ സ്വാഗതവും ഷമീർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.