Representational Image
ജിദ്ദ: കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് 13ാമത് പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 20ന് മദീനയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, ത്വാഇഫ്, അസീർ, ജിസാൻ, അൽബാഹ, യാംബു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്കു ശേഷമാണ് നാഷനൽ സാഹിത്യോത്സവ് അരങ്ങേറുക.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാർഥികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. സ്പെല്ലിങ് ബീ, ട്രാൻസ്ലേഷൻ, തീം സോങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിങ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മത്സര ഇനമായി ഉണ്ടായിരിക്കുമെന്നും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തണമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.