ജിദ്ദ: യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിെൻറ (യുനിസെഫ്) പ്രവർത്തന പദ്ധതികൾക്ക് സൗദി അറേബ്യയുടെ 10 ലക്ഷം ഡോളർ (37.50 ലക്ഷം റിയാൽ) സഹായം നൽകി.
കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല ബിൻ യഹ്യ അൽമഅ്ലമി, യുനിസെഫ് ഡെപ്യൂട്ടി സി.ഇ.ഒ ഉമർ അബ്ദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹായം കൈമാറിയത്. കുട്ടികളുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിലും സംഘർഷ മേഖലകളിലും കുട്ടികൾക്ക് ആവശ്യമായ സഹായം നൽകുന്നതിൽ യുനിസെഫ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് സൗദി യു.എൻ പ്രതിനിധി പറഞ്ഞു.
ലോകത്തിെൻറ വിവിധ മേഖലകളിൽ യുനിസെഫ് പ്രോഗ്രാമുകളെ പിന്തുണക്കുന്നതിൽ സൗദി അറേബ്യ വലിയ താൽപര്യമാണ് കാണിക്കുന്നതെന്ന് യുനിസെഫ് ഡെപ്യൂട്ടി സി.ഇ.ഒ ഉമർ അബ്ദി പറഞ്ഞു.
സൗദി സംഘത്തിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ബജറ്ററി അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽഅസീരിയും സഹായ കൈമാറ്റവേളയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.