റിയാദ്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു. തി-ങ്കളാഴ്ച 3026 പേർ സുഖം
പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. എന്നാൽ പുതുതായി 2593 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതടക്കം ആശുപത്രികളിൽ
ചികിത്സയിൽ കഴിയുന്നവർ ആകെ 28277 പേരാണ്. സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാൾ കുറവാണിത് എന്നത് ആശ്വാസത്തിന് വക നൽകുന്നതാണ്.
രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 57345 ആയി. ചികിത്സയിലുള്ളവരിൽ 237 പേരാണ് ഗുരുതരാവസ്ഥയിൽ. ബാക്കിയുള്ളവരുടെ ആരോഗ്യനില പുരോഗതിയിലാണ്.
തിങ്കളാഴ്ച എട്ട് വിദേശികൾ കൂടി മരിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 320 ആയി. മക്ക (4), ജിദ്ദ (1), മദീന (1), ദമ്മാം (1), ബുറൈദ (1) എന്നിവിടങ്ങളിലാണ് മരണം. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ രോഗികളിൽ 25 ശതമാനം സ്ത്രീകളും 11 ശതമാനം കുട്ടികളുമാണ്. യുവാക്കൾ മൂന്ന് ശതമാനമാണ്. രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 44 ശതമാനമായി ഉയർന്നിട്ടുണ്ട്. ബാക്കി 56 ശതമാനം വിവിധ വിദേശരാജ്യക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15549 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 601954 ടെസ്റ്റുകൾ നടന്നു.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ ഒരു മാസം പൂർത്തിയാക്കി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 134 ഉം ഒരോരുത്തർ മരിച്ച് ജിദ്ദയിൽ 95 ഉം മദീനയിൽ 42ഉം ദമ്മാമിൽ ആറും ബുറൈദയിൽ മൂന്നുമായി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആയി.
പുതിയ രോഗികൾ: റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245, ദമ്മാം 174, ഹുഫൂഫ് 147, ഖോബാർ 133, ഖത്വീഫ് 71, ത്വാഇഫ് 64, ദറഇയ 44, ദഹ്റാൻ 34, ജുബൈൽ 33, ഹാസം അൽജലാമീദ് 23, ബുറൈദ 18, അൽസഹൻ 18, യാംബു 16, അബ്ഖൈഖ് 10, തബൂക്ക് 9, ശറൂറ 9, അൽഖർജ് 9, ദുബ 8, ഹാഇൽ 8, മൻഫ അൽഹുൈദദ 7, ഹഫർ അൽബാത്വിൻ 6,
അൽജഫർ 4, ജദീദ അറാർ 4, മഹദ് അൽദഹബ് 3, ഖുലൈസ് 3, അൽറയീൻ 3, റൂമ 3, ഖമീസ് മുശൈത് 2, മഹായിൽ 2, റാസതനൂറ 2, അറാർ 2, ഹുത്ത ബനീ തമീം 2,
റുവൈദ 2, ദവാദ്മി 2, സുൽഫി 2, അൽഖഫ്ജി 1, നാരിയ 1, ഉനൈസ 1, അൽഗാര 1, അൽഗസല 1, സുലൈമാനിയ 1, താദിഖ് 1, മജ്മഅ 1, ലൈല 1, വാദി ദവാസിർ 1,
സുലൈയിൽ 1, ഹുത്ത സുദൈർ 1, വുതലേൻ 1, മറാത് 1
മരണസംഖ്യ: മക്ക 135, ജിദ്ദ 95, മദീന 42, റിയാദ് 18, ദമ്മാം 6, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1,
തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.