സൗദിയിൽ ഇന്ന് 846 കോവിഡ് രോഗികളും 262 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ പുതുതായി 846 കോവിഡ് രോഗികളും 262 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,57,082 ഉം രോഗമുക്തരുടെ എണ്ണം 5,42,115 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,878 ആയി.

രാജ്യത്താകെ നിലവിൽ 6,089 പേർ ചികിത്സയിലുണ്ട്. ഇവരിൽ 61 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.31 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 224 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 190 ഉം മക്കയിൽ 147 ഉം ഹുഫൂഫിൽ 49 ഉം ദമ്മാമിൽ 33 ഉം മദീനയിൽ 30 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,09,27,679 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,18,505 ആദ്യ ഡോസും 2,31,83,220 രണ്ടാം ഡോസും 27,25,954 ബൂസ്റ്റർ ഡോസുമാണ്. 

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.