Image Courtesy: Argaam.com

സൗദി അറേബ്യ: പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ആഗസ്​റ്റ്​ 30 മുതൽ ജോലി​ക്ക്​ ഹാജരാവണം

ജിദ്ദ: സൗദി അറേബ്യയിലെ പൊതുമേഖലയിലുള്ള മുഴുവൻ ജീവനക്കാരും ആഗസ്​റ്റ്​ 30 (മുഹറം 11) മുതൽ ജോലി സ്ഥലങ്ങളിലെത്തണമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. വിവിധ​ മേഖലകളിലേയും പട്ടണങ്ങളിലേയും ആരോഗ്യ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ ആഗസ്​റ്റ്​ 30 മുതൽ പൊതുമേഖലയിലെ മുഴുവൻ ജോലിക്കാരും ജോലി സ്ഥലത്ത്​ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്​.

ഗവൺമെൻറ്​ വകുപ്പുകൾക്ക്​ നൽകിയ സർക്കുലറിൽ ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ പാലിച്ചാണ്​ ജീവനക്കാർ ജോലി സ്ഥലങ്ങളിൽ ഹാജരാകേണ്ടതെന്ന്​ പ്രത്യേകം പറഞ്ഞിട്ടുണ്ട്​. എന്നാൽ വകുപ്പ്​ മേധാവികൾക്ക്​ വിദൂര സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്നവരെ നിർണയിക്കാൻ അധികാരമുണ്ട്​. അത്​ 25 ശതമാനത്തിൽ കവിയരുത്​. ഫ്ലക്​സിബിൾ ജോലിസമയം എന്നത്​ തുടരണം.

ഹാജരിന്​ വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക്​ തുടരും. രോഗവ്യാപനത്തിന് കൂടുതൽ​ സാധ്യതയുള്ളവരും ജോലിക്കെത്താൻ പാടില്ല. ലോക്​ഡൗണിനു ശേഷം ശവ്വാൽ എട്ടിന്​​ 50 ശതമാനം ജോലിക്കാർക്ക്​ ജോലി സ്ഥലത്തെത്താൻ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നൽകിയിരുന്നു​. ശവ്വാൽ 29 മുതൽ ജോലിക്കാരുടെ അനുപാതം 76 ശതമാനമാക്കി വർധിപ്പിച്ചു.

പല സംഘങ്ങളായാണ്​ ജോലിക്ക്​ വരേണ്ടതെന്ന്​ നിർദേശിച്ച്​ വെവ്വേറെ സമയങ്ങളും നിശ്ചയിച്ചിരുന്നു. ആദ്യ സംഘത്തിന്​ രാവിലെ 7.30ഉം രണ്ടാമത്തെ സംഘത്തിന്​ രാവിലെ 8.30ഉം മൂന്നാമത്തേതിന്​​ രാവിലെ 9.30നുമായിരുന്നു സമയം നിശ്ചയിച്ചിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.