സൗ​ദി ദ​ക്ഷി​ണ​മേ​ഖ​ല​യി​ല്‍ നോ​ര്‍ക്ക ഹെ​ല്‍പ് ഡെ​സ്ക്

ജി​സാ​ന്‍: കോ​വി​ഡ് 19 സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ ങ്ങ​ള്‍ മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി കേ​ര ​ള സ​ര്‍ക്കാ​റി​െൻറ നോ​ര്‍ക്ക ഹെ​ൽ​പ്​ ഡെ​സ്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ദ​ക്ഷി​ണ​മേ​ഖ​ല​യി​ലെ ജി​സാ​ന്‍, അ​ബ​ഹ, ഖ​മീ​സ് മു​ശൈ​ത്ത്, ന​ജ്റാ​ന്‍ എ​ന്നീ പ്ര​വി​ശ്യ​ക​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം ആ​വ​ശ്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് അ​ത​ത് പ്ര​വി​ശ്യ​യി​ലെ നോ​ര്‍ക്ക ഹെ​ല്‍പ് ഡെ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ ആ​രം​ഭി​ച്ച ഹെ​ൽ​പ്​ ഡെ​സ്ക്കു​ക​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി​യി​ലെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ക​ർ​ഫ്യു മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് സൗ​ദി അ​ധി​കൃ​ത​രു​ടെ​യും ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി‍​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഹെ​ൽ​പ്​ ഡെ​സ്ക്കി​ലൂ​ടെ ന​ല്‍കു​മെ​ന്ന് ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും ജ​ന​കീ​യ ആ​രോ​ഗ്യ​വി​ദ​ഗ്ധ​നു​മാ​യ ഡോ. ​മു​ബാ​റ​ക്ക് സാ​നി അ​റി​യി​ച്ചു.

വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ നോ​ര്‍ക്ക ഹെ​ൽ​പ്​ ​െഡ​സ്ക് അം​ഗ​ങ്ങ​ള്‍: ജി​സാ​ന്‍: ഡോ. ​മു​ബാ​റ​ക് സാ​നി (0597315187), വെ​ന്നി​യൂ​ര്‍ ദേ​വ​ന്‍ (0507781167), താ​ഹ കൊ​ല്ലേ​ത്ത് (0508716292), ഹാ​രി​സ് ക​ല്ലാ​യി (0502760598); അ​ബ​ഹ, ഖ​മീ​സ് മു​ൈ​ശ​ത്ത്: ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി (0534058573), വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി (0502403243), അ​ഷ്​​റ​ഫ് കു​റ്റി​ച്ച​ല്‍ (0582722722); ന​ജ്റാ​ന്‍: കെ.​എം. ഷാ​ന​വാ​സ് (0502623560), അ​നി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (0555735323), നൗ​ഫ​ല്‍ കു​ള​ത്തൂ​ര്‍ (0507159065).

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT