ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പി​ന്തു​ണ ന​ൽ​കും –ന​വോ​ദ​യ

ദ​മ്മാം: കോ​വി​ഡ് -19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ സൗ​ദി അ​റേ​ബ്യ പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ണി​ൽ പെ​ട്ട് ബു​ദ് ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്ക് ന​വോ​ദ​ യ സാം​സ്​​കാ​രി​ക വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഘ​ട​കം പി​ന്തു​ണ ന​ൽ​കും. ഇ​തി​​െൻറ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​നി​ൽ വി ​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ, സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​ത്ത പ്രാ​യ​മാ​യ​വ​ർ, നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി നാ​ട്ടി​ൽ പോ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി സ​ർ​ക്കാ​റി​ന് കൈ​മാ​റു​ക​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗ്​​ൾ ഡോ​ക്യു​മ​െൻറി​ൽ പ്ര​വാ​സി ര​ജി​സ്ട്രേ​ഷ​ൻ ഫോം ​എ​ന്ന പേ​രി​ലു​ള്ള ഫോ​റ​ത്തി​ൽ പേ​ര്, വ​യ​സ്സ്, മൊ​ബൈ​ൽ ന​മ്പ​ർ (സൗ​ദി), താ​മ​സ​സ്ഥ​ലം (സൗ​ദി), മൊ​ബൈ​ൽ ന​മ്പ​ർ (ഇ​ന്ത്യ), പാ​സ്​​പോ​ർ​ട്ട് ന​മ്പ​ർ, ഇ​ഖാ​മ ന​മ്പ​ർ, ലിം​ഗം, ജി​ല്ല, പ​ഞ്ചാ​യ​ത്ത്, നാ​ട്ടി​ലെ വി​ലാ​സം, കോ​വി​ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, തി​രി​ച്ചു​പോ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ, പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്.

ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കേ​ര​ള സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യു​ക​യാ​ണ് ന​വോ​ദ​യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT