സേ​വ​ന​നി​ര​ത​രാ​യി യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

യാം​ബു: മ​ഹാ​മാ​രി​ക്കാ​ല​ത്ത് ക​രു​ത​ലി​​െൻറ കൈ​ത്താ​ങ്ങു​മാ​യി യാം​ബു​വി​ലെ 10 മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വൈ.​എം.​എ) രം​ഗ​ത്ത്. വ്യ​വ​സാ​യ ന​ഗ​രി​യി​ൽ തൊ ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​വ​ർ, സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​തെ​യും ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ലും മ​റ്റും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ, പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് വൈ.​എം.​എ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ഭ​ക്ഷ​ണ​ത്തി​ന് പ്ര​യാ​സ​പ്പെ​ടു​ന്ന നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ന​കം ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് കേ​റ്റ​റി​ങ് സ്ഥാ​പ​നം ന​ട​ത്തു​ന്ന​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണ​വും അ​സോ​സി​യേ​ഷ​ൻ എ​ത്തി​ച്ചു​ന​ൽ​കി. പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സം​ഘ​ട​ന ഇ​നി​യും ശ്ര​മി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യാം​ബു​വി​ലെ സ​മ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് വൈ.​എം.​എ​യു​മാ​യി സ​ഹ​ക​രി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ് -19 പ്രൈ​മ​റി സ്ക്രീ​നി​ങ് ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​ൻ സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ്‌​ക​ർ വ​ണ്ടൂ​ർ (0508987407), നാ​സ​ർ ന​ടു​വി​ൽ (0508540029), ബൈ​ജു വി​വേ​കാ​ന​ന്ദ​ൻ (0563437747) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT