അൽഖോബാർ: കോവിഡ് -19 പശ്ചാത്തലത്തിൽ കുട്ടികൾക്കായി മലർവാടി ബാലസംഘം അൽഖോബാർ ഘ ടകം ‘കളർഫുൾ ക്വാറൻറീൻ’എന്ന തലക്കെട്ടിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.
ക്വാറ ൻറീൻ ടൈമിൽ കുട്ടികളെ സജീവമാക്കുന്നതിനു വേണ്ടി നടത്തിയ മത്സരങ്ങൾ കുട്ടികളുടെയും രക്ഷിതാക്കളുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നൂറിലധികം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മത്സരങ്ങൾ നടന്നത്. ഓരോ കാറ്റഗറിയിലും രണ്ട് മത്സരങ്ങളുണ്ടായിരുന്നു. കിഡ്സ് വിഭാഗത്തിൽ സുഹ നുവൈർ, സമർ അൻവർ, സബ് ജൂനിയർ വിഭാഗത്തിൽ നുഹ ഹിഷാം, സാകി സിറാജ്, ജൂനിയർ വിഭാഗത്തിൽ അഹമ്മദ് ഹയാൻ ഇല്യാസ്, ഫാത്വിമ നവാബ് എന്നിവർ യഥാക്രമം ഒന്നാം സ്ഥാനത്തിന് അർഹരായി.
റഷീദ് ഉമർ, നജീബ് അരഞ്ഞിക്കൽ, ജി.എച്ച്. അക്ബർ, അഫ്സൽ, അൻവർ, ആരിഫ ജംഷി, ഹഫ്സ, നസ്റീന, ആദില എന്നിവർ വിധികർത്താക്കളായി. ഷൈൻ, റാഫിയ ഉനൈസ്, റാസിഖ്, റഹൂഫ്, ഷഹന, ബിനില, സജ്ന, ആബിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മലർവാടിയുടെ അടുത്ത പരിപാടിയിൽ നടത്തുമെന്ന് കോഒാഡിനേറ്റർ സാജിത സൈതലവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.