??????? ??????????

മ​ല​യാ​ളി അ​ധ്യാ​പി​ക​ക്ക്​ ടോ​സ്​​റ്റ്​ മാ​സ്‌​റ്റേ​ഴ്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ൽ ബ​ഹു​മ​തി

റി​യാ​ദ്: പ്ര​വാ​സി​യാ​യ മ​ല​യാ​ളി അ​ധ്യാ​പി​ക​ക്ക് ടോ​സ്​​റ്റ്​ മാ​സ്‌​റ്റേ​ഴ്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ലി​ ​െൻറ ഉ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘ഡി​സ്​​റ്റി​ങ്​​ഗ്യു​ഷ്ഡ് ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ര്‍’​പ​ദ​വി. റി​യാ​ദ് ഇ​ൻ​ റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് കോ​ഴി​ക്കോ​ട്​ സ ്വ​ദേ​ശി​നി മൈ​മൂ​ന അ​ബ്ബാ​സി​നാ​ണ് അം​ഗീ​കാ​രം. വി​സ്ഡം ടോ​സ്​​റ്റ്​ മാ​സ്‌​റ്റേ​ഴ്‌​സ് അം​ഗ​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍ ഈ ​പ​ദ​വി നേ​ടു​ന്ന​ത്. ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ലീ​ഡ​ര്‍ഷി​പ് എ​ന്നീ രം​ഗ​ങ്ങ​ളി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി ചെ​യ്തു​വ​രു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ടോ​സ്​​റ്റ്​ മാ​സ്‌​റ്റേ​ഴ്‌​സ് ഘ​ട​ന അ​നു​സ​രി​ച്ച് ജി​ല്ല​യി​ലും ക്ല​ബു​ക​ളി​ലും പ​രി​ശീ​ല​ന​ത്തി​നും സേ​വ​ന​ങ്ങ​ള്‍ക്കും നേ​തൃ​ത്വം ന​ല്‍ക​ണം. ഇ​തി​നു​പു​റ​മെ പു​തി​യ അം​ഗ​ങ്ങ​ളു​ടെ ആ​ശ​യ​വി​നി​മ​യ ശേ​ഷി​യും നേ​തൃ​ഗു​ണ​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് ന​ല്‍കി​യ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇൗ ​പ​ദ​വി സ​മ്മാ​നി​ക്കു​ന്ന​ത്. ലീ​ഡ​ര്‍ഷി​പ്, പ​ബ്ലി​ക് സ്പീ​ക്കി​ങ്, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര കൂ​ട്ടാ​യ്മ​യാ​ണ് ടോ​സ്​​റ്റ്​ മാ​സ്‌​റ്റേ​ഴ്‌​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍.

മൈ​മൂ​ന അ​ബ്ബാ​സ് 25 വ​ര്‍ഷ​മാ​യി റി​യാ​ദി​ല്‍ അ​ധ്യാ​പി​ക​യാ​ണ്. പ്ര​വാ​സ ലോ​ക​ത്ത് സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി.​കെ.​കെ. അ​ബ്ബാ​സാ​ണ് ഭ​ര്‍ത്താ​വ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് വി​ദ്യാ​ര്‍ഥി​യാ​യ ഫ​ര്‍ഹാ​ന്‍, കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ഴ്സി​ന്‌ പ​ഠി​ക്കു​ന്ന അ​ഫ്‌​നാ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT