46 ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ റി​സ ല​ഹ​രി​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം ഉ​ൾ​പ്പെ​ട്ട ഹ്ര​സ്വ​ചി​ത്രം കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡ്മി​ൻ ഉ​പ​ദേ​ഷ്​​ടാ​വ് കു​ന്ദ​ൻ​ലാ​ൽ ഗൊ​ത്​​വാ​ൾ റി​ലീ​സ്​ ചെ​യ്യു​ന്നു

‘റി​സ’​യു​ടെ ദ​ശ​ല​ക്ഷ സ​ന്ദേ​ശ മു​ദ്രാ​വാ​ക്യം 46 ഭാ​ഷ​ക​ളി​ൽ

റി​യാ​ദ്​: അ​ന്താ​രാ​ഷ്ട്ര എ​ൻ.​ജി.​ഒ​യാ​യ സു​ബൈ​ർ​കു​ഞ്ഞ്​ ഫൗ​ണ്ടേ​ഷ​​ന്റെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ‘റി​സ’​യു​ടെ ദ​ശ​ല​ക്ഷ സ​ന്ദേ​ശ​കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി 46 ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ ‘ല​ഹ​രി ഉ​പ​ഭോ​ഗം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ് ത​ന്നെ ത​ട​യു​ക’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ൾ​പ്പെ​ട്ട ഹ്ര​സ്വ​ചി​ത്രം കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡ്മി​ൻ ഉ​പ​ദേ​ഷ്​​ടാ​വ് കു​ന്ദ​ൻ​ലാ​ൽ ഗൊ​ത്​​വാ​ൾ റി​ലീ​സ് ചെ​യ്തു.

ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ലു​ള്ള 17 ഭാ​ഷ​ക​ൾ, അ​റ​ബി​ക്, ചൈ​നീ​സ് ഉ​ൾ​പ്പെ​ടെ മ​റ്റ്​ 11 ഏ​ഷ്യ​ൻ ഭാ​ഷ​ക​ൾ, ഫ്ര​ഞ്ച്, ജ​ർ​മ​ൻ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 17 യൂ​റോ​പ്യ​ൻ ഭാ​ഷ​ക​ൾ എ​ന്നി​ങ്ങ​നെ 46 ഭാ​ഷ​ക​ളി​ൽ റി​സ മു​ദ്രാ​വാ​ക്യം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ശി​ശു​ദി​ന​മാ​യ ന​വം​ബ​ർ 14 വ​രെ തു​ട​രും. വി​വി​ധ വെ​ബ്സൈ​റ്റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ പ്ര​തി​വാ​ര ബ്രോ​ഷ​റു​ക​ൾ ഇ​വ​യി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം തു​ട​രു​ന്നു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ റി​സ ക​ൺ​സ​ൽ​ട്ട​ൻ​റ് ഡോ. ​എ.​വി. ഭ​ര​ത​ൻ, റി​സോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളാ​യ ഡോ. ​ത​മ്പി വേ​ല​പ്പ​ൻ, ഡോ. ​ന​സീം അ​ക്ത​ർ ഖു​റൈ​ശി, ഡോ. ​രാ​ജു വ​ർ​ഗീ​സ്, സ്​​റ്റേ​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ ക​രു​ണാ​ക​ര​ൻ പി​ള്ള, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നി​സാ​ർ ക​ല്ല​റ, ജോ​ർ​ജു​കു​ട്ടി മ​ക്കു​ള​ത്ത്, സൗ​ദി ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് ഇ​സ്മാ​ഈ​ൽ, ഐ.​ടി ടീം ​അം​ഗ​ങ്ങ​ളാ​യ എ​ൻ​ജി. ജ​ഹീ​ർ, സെ​യി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - slogan of Riza in 46 languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.