ബുറൈദ: ബുറൈദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തറവാട് കൂട്ടായ്മ ‘ഓണനിലാവ് 2024’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. രോഗിയായ അഖിൽ കാരമുക്കിന്റെ ചികിത്സക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ നടന്ന ആഘോഷപരിപാടികൾ കനിവ് രക്ഷധികാരി ഹരിലാൽ ഉദ്ഘാടനം ചെയ്തു. അൻവർ പിലാത്തറയിൽ ഓണസന്ദേശം നൽകി. രതീഷ് രാജു അധ്യക്ഷത വഹിച്ചു.
അനീഷ് തോമസ് സ്വാഗതവും സിമി അനീഷ് നന്ദിയും പറഞ്ഞു. സാജിദ് മലപ്പുറം, അനീസ് ചുഴലി, ദിനേശ് മണ്ണാർക്കാട്, തോപ്പിൽ അൻസാർ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് ബുറൈദയിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം റെഡ് അറേബ്യ റിയാദ് കരസ്ഥമാക്കി. രണ്ടാം സമ്മാനം ഇശൽ ബുറൈദയും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ചേട്ടായിസ് ബുറൈദയും കനിവ് റിയാദും കരസ്ഥമാക്കി.
തറവാട് കൂട്ടായ്മ അംഗങ്ങളായ മെജോ, അനന്തു, സഞ്ജീവ്, ഷിജോ, രേഷ്മ, ജിസ, പ്രസീജ, ആതിര, ഗായത്രി, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് ഇശൽ ബുറൈദ സ്ട്രിങ്സ് ബാൻഡിന്റെ ഗാനമേള അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.