ജിദ്ദ: ഈ വർഷത്തെ റിയാദ് സീസൺ ആഘോഷപരിപാടികൾ ഒക്ടോബർ 20ന് ആരംഭിക്കും. 'കൂടുതൽ സങ്കൽപിക്കുക (image more)' എന്ന തലക്കെട്ടിലായിരിക്കും ഇത്തവണത്തെ റിയാദ് സീസൺ പരിപാടികളെന്ന് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു.
54 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 14 സോണുകളിലായാണ് പരിപാടികൾ നടക്കുക. ഒക്ടോബർ നാലിന് വാർത്തസമ്മേളനത്തിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ പ്രായക്കാരുടെയും വ്യത്യസ്ത അഭിരുചികൾക്കനുസൃതമായാണ് പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. മൊത്തം 7,500 പരിപാടികൾ ഉൾപ്പെടുന്നതാണ്. 70 അറബ് സംഗീതക്കച്ചേരികൾ, ആറു അന്താരാഷ്ട്ര കച്ചേരികൾ, 10 അന്താരാഷ്ട്ര പ്രദർശനങ്ങൾ, 350 തിയറ്റർ ഷോകൾ, 18 അറബ് നാടകങ്ങൾ, ആറു അന്താരാഷ്ട്ര നാടകങ്ങൾ, ഒരു സൗജന്യ ഗുസ്തി ടൂർണമെൻറ്, രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ, 100 സംവേദനാത്മക അനുഭവങ്ങൾ എന്നിവ പരിപാടികളിൽ ഉൾപ്പെടും. 200 റസ്റ്റാറൻറുകൾ, 70 കഫേകൾ എന്നിവയുണ്ടാകും. സൗദി അറേബ്യയുടെ തലസ്ഥാനം ഒരു വിനോദസഞ്ചാര വിനോദകേന്ദ്രമാക്കാനാണ് റിയാദ് സീസൺ ശ്രമിക്കുന്നത്. വിനോദ മേഖല വ്യവസായത്തിെൻറ നിലവാരം ഉയർത്തുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക ലാഭം വർധിപ്പിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക എന്നിങ്ങനെയുള്ള ഒന്നിലധികം ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും പരിപാടിയിലൂടെ ആഗ്രഹിക്കുന്നുവെന്നും ആലു ശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.