ഉംറ തീർത്ഥാടകർ വിസ കാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിൽ ഓരോരുത്തർക്കും 25,000 റിയാൽ വരെ പിഴ

ജിദ്ദ: സൗദിയിൽ ഉംറ വിസക്കെത്തുന്ന തീർത്ഥാടകർ അവരുടെ വിസ കാലാവധിക്കകം മടങ്ങിയില്ലെങ്കിൽ ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ കമ്പനി പിഴ അടക്കേണ്ടി വരുമെന്ന് മക്ക പാസ്‌പോർട്ട് വിഭാഗം വക്താവ് ക്യാപ്റ്റൻ അബ്ദുൾറഹ്മാൻ അൽ ഖതമി അറിയിച്ചു.

ഉംറ തീർഥാടകരുടെ വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഉംറ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 240 ഉംറ കമ്പനികൾക്കെതിരെ നടത്തിയ അന്വേഷണത്തെത്തുടർന്ന് നിയമലംഘനം നടത്തിയ 208 ഉംറ കമ്പനികൾക്ക് ഇതിനോടകം പിഴ ചുമത്തിയതായും നിരവധി ഹജ്ജ്, ഉംറ കമ്പനികളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Umrah pilgrims will be fined up to 25,000 riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.