ദമ്മാം: നവയുഗം സാംസ്കാരിക വേദി ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ സ്മരണക്കായി ദല്ല മേഖല കമ്മിറ്റി സംഘടിപ്പിച്ച സനു മഠത്തിൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻറ്, സൗദി കിഴക്കൻ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച അനുഭവമായി ആവേശകരമായി സമാപിച്ചു. കടുത്ത ചൂടിനെ അവഗണിച്ച് ഒഴുകിയെത്തിയ പ്രവാസി കായികപ്രേമികളെ സാക്ഷിനിർത്തി, ദമ്മാം ഗുഖ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്ലാക്ക്ബേൺ ടീമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി യുനൈറ്റഡ് ദമ്മാം വിജയികളായി.
വിജയികൾക്ക് നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും റണ്ണർ അപ്പിന് ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലവും ട്രോഫി സമ്മാനിച്ചു. ടൂർണമെൻറ് വിജയികൾക്ക് കൂൾഗേറ്റ് എ.സി ആൻഡ് റഫ്രിജറേറ്റർ കമ്പനി പ്രതിനിധി നിയാസും റണ്ണർ അപ്പിന് അസസ് അൽ ഖലീജ് കമ്പനി പ്രതിനിധി വിനീഷും കാഷ് പ്രൈസ് സമ്മാനിച്ചു.
ടൂർണമെൻറ് സമാപന സമ്മേളനം നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്ര കമ്മിറ്റി അംഗം സഹീർഷാ എന്നിവർ സംസാരിച്ചു. നവയുഗം നേതാക്കളായ ബിജു വർക്കി, ഷിബു കുമാർ, രാജൻ കായംകുളം, ബിനു കുഞ്ഞ്, റെജിൻ, ഷിബു മുഹമ്മദ്, സാബു, മധുകുമാർ, ശരണ്യ എന്നിവർ പങ്കെടുത്തു.മികച്ച ബാറ്റ്സ്മാൻ ആയി ക്യു.ആർ.സി.സി ടീമിലെ സുബിനും ബൗളറായി ബ്ലാക്ക്ബേൺ ടീമിലെ ഷാഹിദും മാൻ ഓഫ് ദ സീരീസ് ആയി യുനൈറ്റഡ് ദമ്മാമിലെ അനൂപും തിരഞ്ഞെടുക്കപ്പെട്ടു. നവയുഗം കേന്ദ്ര കമ്മിറ്റി കുടുംബവേദി പ്രസിഡൻറ് മണിക്കുട്ടൻ, ദല്ല മേഖല പ്രസിഡൻറ് നന്ദകുമാർ, മേഖല ജോയൻറ് സെക്രട്ടറി വർഗീസ്, സ്പോർട്സ് സെക്രട്ടറി സന്തോഷ് ചങ്ങോലിക്കൽ, ദമ്മാം മേഖല പ്രസിഡൻറ് തമ്പാൻ നടരാജൻ, നൈഷു എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
ടൂർണമെന്റിന് നവയുഗം നേതാക്കളായ റിച്ചു, സനൂർ, ജയേഷ്, റഷീദ്, ഷിജു, അനിൽ, റഷീദ് പെരുമ്പാവൂർ, സിനിൽ, ഷാജഹാൻ, ജിൽസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.