മുംബൈ-ജിദ്ദ നോണ്‍ സ്റ്റോപ്പ് 'വിസ്താര' സർവിസിന് തുടക്കം; ഷെഡ്യൂള്‍ അറിയാം

റിയാദ്​: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ 'വിസ്താര' ജിദ്ദക്കും മുംബൈക്കുമിടയിൽ നോൺ സ്​റ്റോപ്പ്​ വിമാന സർവിസ്​ ആരംഭിച്ചു. ഉദ്ഘാടന വിമാനം ചൊവ്വാഴ്​ച വൈകീട്ട്​ 6.05ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് രാത്രി 8.50ന് ജിദ്ദയില്‍ ഇറങ്ങി. എയര്‍ബസ് എ320 നിയോ വിമാനമാണ് സർവിസ് നടത്തുന്നത്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സർവിസാണ്​ നടത്തുന്നത്​.

മുംബൈ-ജിദ്ദ വിമാന ഷെഡ്യൂള്‍

മുംബൈ - ജിദ്ദ: ചൊവ്വ, വ്യാഴം, ശനി (വൈകീട്ട്​ 6.05, രാത്രി 8.50)ജിദ്ദ - മുംബൈ: ചൊവ്വ, വ്യാഴം, ശനി (രാത്രി 9.50, രാവിലെ 5.30)

ജിദ്ദയിലേക്ക് സർവിസ്​ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്​ വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. 'ഞങ്ങളുടെ വളരുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് സൗദിയെ ചേര്‍ക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ട്​. സൗദി അറേബ്യയിലെ ഭാവി പദ്ധതികളുടെ ബാഹുല്യം, ഇന്ത്യയുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങള്‍, ഇന്ത്യന്‍ പ്രവാസികളുടെ വമ്പിച്ച സാന്നിധ്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ട്രാഫിക്കാണുള്ളത്. ഈ റൂട്ടില്‍ വിസ്താരയെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായതില്‍ യാത്രക്കാര്‍ ഞങ്ങളെ അഭിനന്ദിക്കുമെന്ന് ഉറപ്പുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ്​ വർഷം മുമ്പാണ്​ വിസ്​താര കമ്പനി പ്രവർത്തനം ആരംഭിച്ചത്​.

Tags:    
News Summary - Vistara inaugurates Mumbai-Jeddah non-stop flights, Check schedule here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.