ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി പത്രസമ്മേളനത്തിൽ സംസാരിക്കുന്നു

വിജയകരമായ ഉംറ സീസണായി പ്രവർത്തിക്കും - ഉംറ സുരക്ഷസേന കമാർഡർ

ജിദ്ദ: വിജയകരമായ ഉംറ സീസണിനായി പങ്കാളികളുമായി ഒരുമിച്ച്​ പ്രവർത്തിക്കുമെന്ന്​ ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി പറഞ്ഞു. മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ പത്രസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കഴിഞ്ഞ വർഷങ്ങളിലെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിനിടയിൽ വിലയിരുത്തിയിട്ടുണ്ട്​. മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​. കിംങ്​ ഫഹദ് കവാടം, കിംങ് അബ്​ദുൽ അസീസ്​ കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​.

റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതിപത്രം ആവശ്യമാണ്​. നമസ്​കരിക്കാനെത്തുന്നവർക്ക്​ ഹറമിലേക്കും മുറ്റങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാനാകും. സുരക്ഷാ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, ട്രാഫിക് നിയന്ത്രിക്കുക, മാനുഷിക സേവനങ്ങൾ നൽകുക, സുരക്ഷാ ഏജൻസികളെയും മറ്റ് സഹായ സേവനങ്ങളെയും പിന്തുണക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നികൊണ്ടുള്ളതാണ്​ ഉംറ സുരക്ഷ സേനയുടെ റമദാൻ പ്രവർത്തന പദ്ധതികളെന്നും ഉംറ സുരക്ഷസേന കമാൻഡർ പറഞ്ഞു.


തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ, ആരോഗ്യ നടപടികൾക്കുള്ള നിർദ്ദേശങ്ങൾക്കനുസൃതമായും ഹറം ഏരിയയിൽ എല്ലാവരും മാസ്​ക്​ ധരിക്കണം. ജർവലിൽ നിന്ന് ഹറം വടക്ക്​ മുറ്റം വിപുലീകരണ ഭാഗത്തേക്ക്​ നമസ്​കരിക്കാനെത്തുന്നവരെ എത്തിക്കുന്നതിന്​ നടപ്പാതകൾ സജ്ജമാ​ണെന്നും ഉംറ സുരക്ഷസേന മേധാവി പറഞ്ഞു.

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കുന്നതിന് അഞ്ച്​ ചെക്ക്​ പോയിൻറുകൾ സ്ഥാപിച്ചതായി ഉംറ സുരക്ഷാസേനയുടെ ട്രാഫിക് കാര്യ അസിസ്​റ്റൻറ്​ കമാൻഡർ മേജർ ജനറൽ സൽമാൻ അൽ ജുമൈഇ പറഞ്ഞു. അനധികൃത വാഹനങ്ങൾ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു ഹറമുകളിലും ആളുകൾ മാസ്​ക്​ ധരിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കുമെന്ന്​ ഉംറ സുരക്ഷസേനയുടെ പട്രോളിങ്​ അസിസ്​റ്റൻറ്​ കമാൻഡർ മേജർ ജനറൽ അലി അൽഖഹ്​താനി പറഞ്ഞു. തീർഥാടകരുടെ പ്രവേശനം എളുപ്പമാക്കുന്നതിന്​ സ്​മാർട്ട്​ ഉപകരണങ്ങൾ ഉപയോഗിക്കും. ഇരുഹറമുകളിലെ എല്ലാ ഭാഗങ്ങളിലും ഭിക്ഷാടകരെ പിടികൂടാൻ നിരീക്ഷമുണ്ടാകും. അവർക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്നും പട്രോളിങ്​ വിഭാഗം അസിസ്​റ്റൻറ്​ കമാൻഡർ പറഞ്ഞു.


വ്യാജരേഖകൾ കണ്ടെത്താനും ബ​യോമെട്രിക്​ വിവരങ്ങൾ ​രേഖപ്പെടുത്താനും ഇലക്​ട്രോണിക്​ സംവിധാനം സജ്ജമാണെന്നു പാസ്​പോർട്ട്​ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ സ്വാലിഹ്​ അൽമുർബഅ പറഞ്ഞു. ആശുപത്രിയിൽ പരിക്കേറ്റ്​ കഴിയുന്നവരുടെ തിരിച്ചറിയൽ കാർഡ്​ പരിശോധിക്കാൻ പ്രത്യേക ഫീൽഡ്​ ടീമുകളുണ്ടെന്നും പാസ്​പോർട്ട്​ ഡെപ്യൂട്ടി ഡയറക്​ടർ പറഞ്ഞു.

Tags:    
News Summary - Will work for a successful Umrah season - Umrah Security Forces Commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.