റിയാദ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘വണ്ടർ കാർണിവൽ’ തുടങ്ങി

റിയാദ്: സമ്മാന പെരുമഴയായി റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ‘വണ്ടർ കാർണിവൽ’ ആരംഭിച്ചു. ഐഫോൺ, ടി.വി, ഫ്രിഡ്ജ്, വാഷിങ്​ മെഷീൻ, ഗ്യാസ് ബർണർ, അയൺ ബോക്സ് എന്നിവ ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ജൂലൈ ഒമ്പത്​ വരെയാണ് കാർണിവൽ നടക്കുന്നത്.

ഗ്രാൻഡ് ഹൈപ്പറിൽനിന്നും പർച്ചേസ് ചെയ്യുന്നവർക്കും സന്ദർശിക്കുന്നവർക്കും സമ്മാനക്കൂപ്പൺ വഴി ഇതിൽ പങ്കെടുക്കാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുപ്പ് നടത്തും. ഇത് കൂടാതെ ഈദിനോട് അനുബന്ധിച്ച് ഗാർമെൻറ്സിലും ഫുട്‍വെയറിലും 50 ശതമാനം വരേ ഓഫറുകൾ ലഭിക്കും. നിലവിലുള്ള വിവിധ ഓഫറുകൾക്കും ഷോപ്പിങ്​ അവസരം ഉപയോഗപ്പെടുത്തി കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്നത്.

Tags:    
News Summary - Wonder Carnival started at Riyadh Grand Hyper Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.