ജിദ്ദ: യമനിലെ സൈനിക നടപടികളിൽ അറബ് സഖ്യസേന ഭാഗമായ അഞ്ച് സംഭവങ്ങളിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധന സമിതി കണ്ടെത്തി. ജോയിൻറ് ഇൻസിഡൻറ്സ് അസസ്മെൻറ് ടീമിെൻറ പ്രത്യേക പരിശോധനയിലാണ് ഇത് വ്യക്തമായത്. അന്താരാഷ്ട്ര ജീവകാരുണ്യ, മനുഷ്യാവകാശ നിയമങ്ങൾക്ക് അനുസരിച്ചാണ് സഖ്യസേന പ്രവർത്തിച്ചിട്ടുള്ളതെന്നും സമിതി സാക്ഷ്യെപ്പടുത്തി.
അഞ്ച് സംഭവങ്ങളിലും സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് സഖ്യസേന ഉന്നം വെച്ചിട്ടുള്ളത്. എല്ലാം ന്യായമായ നടപടികൾ തന്നെയെന്ന് ടീം വക്താവ് മൻസൂർ അൽമൻസൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.