ജിദ്ദ: സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിച്ചിരിക്കെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ. തണുപ്പിൽ നിന്ന് രക്ഷനേടാൻ അടച്ചിട്ട മുറിയിൽ ഹീറ്ററുകൾ ഉപയോഗിക്കുകയോ, വിറകുകൂട്ടി തീ കത്തിക്കുകയോ ചെയ്യുേമ്പാൾ അതീവ ശ്രദ്ധയുണ്ടാവണമെന്ന് കിങ് സുഉൗദി മെഡിക്കൽ സിറ്റി പ്ലാസ്റ്റിക് സർജറി വിഭാഗം കർശനമായ നിർദേശം നൽകി. അടച്ചിട്ട സ്ഥലങ്ങളിൽ തീ കത്തിച്ചുള്ള ചൂടുകായൽ ഒഴിവാക്കുക.
ഹീറ്ററുകൾ ഉന്നത ഗുണനിലവാരമുള്ളത് മാത്രം ഉപയോഗിക്കുക. ഹീറ്ററുകൾക്ക് പ്രവർത്തിക്കാൻ ഉയർന്ന വോൾേട്ടജിൽ വൈദ്യുതി ആവശ്യമാണ്. അങ്ങനെ വൻതോതിൽ വൈദ്യുതി പ്രവഹിക്കുന്നതും ഉയർന്ന താപവും താങ്ങാൻ ശേഷിയുള്ള കേബിളും യന്ത്ര ഭാഗങ്ങളുമുള്ള ഹീറ്ററുകളാണ് ഉപയോഗിക്കേണ്ടത്. ഇതൊന്നുമില്ലാത്ത ഹീറ്ററുകളാണെങ്കിൽ പൊട്ടിത്തെറിക്കാനും തീപിടിക്കാനും സാധ്യതയുണ്ട്. ഇത്തരം അപകടങ്ങളുണ്ടായി ഉറക്കത്തിനിടയിൽ പൊള്ളലേറ്റ നിരവധി രോഗികൾ കഴിഞ്ഞ മാസങ്ങളിൽ ചികിത്സ തേടിയെത്തിയതായി മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു. ഉറങ്ങാൻ പോകുന്ന സമയത്ത് ഉപകരണങ്ങൾ ഒാഫാക്കണം. അത് ചെയ്യാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്.
മുഖം, കൈകൾ, നെഞ്ച്, അടിവയർ, കാലിെൻറ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പൊള്ളലേൽക്കുന്നത്. ഇത്തരം പരിക്കുകൾ ഭേദമാക്കാൻ ശസ്ത്രക്രിയകളും പ്ലാസ്റ്റിക് സർജറികളും ആവശ്യമാണ്. അടച്ചിട്ട സ്ഥലങ്ങളിൽ വിറക് അല്ലെങ്കിൽ കരി കത്തിച്ച് ഉറങ്ങുേമ്പാൾ നിറമോ ഗന്ധമോ ഇല്ലാത്ത കാർബൺ മോണോക്സൈഡിെൻറ വർധനവിന് കാരണമാകുന്നുണ്ട്. അത് ഒരുതരം വിഷവാതകമാണ്. ശ്വസിക്കുന്നത് വലിയ അപകടമുണ്ടാക്കും. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കും. തലവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവയുണ്ടാകും. ബോധം നഷ്ടപ്പെടാൻ വരെ ഇടയാകും. മരണത്തിനും കാരണമായേക്കാം.
ഗർഭിണികൾ, കുട്ടികൾ, ശ്വാസകോശ രോഗികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുന്നത്. കത്തുന്ന തീയുടെയോ ഹീറ്ററുകളുടെയോ സമീപത്ത് കുട്ടികളെ ഇരിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്, ഏതുതരം ഉപകരണങ്ങളും ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലുള്ളത് വാങ്ങുക, സോക്കറ്റുകളും വയറുകളും സുരക്ഷിതമാണെന്ന് പരിശോധിക്കുക, ഗ്യാസ് സിലിണ്ടർ, പെയിൻറുകൾ, തീപെട്ടി എന്നിവ ഹീറ്ററുകൾക്ക് അടുത്തില്ലെന്ന് ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളിലാണ് അതി ജാഗ്രത പുലർത്തേണ്ടതെന്നും മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.