ജുബൈൽ: വൈ.എഫ്.സി ജുബൈൽ ഫുട്ബാൾ അക്കാദമി കുട്ടികൾക്കായുള്ള പരിശീലനക്ലാസുകൾ ആരംഭിച്ചു. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള അധ്യാപകൻ എൻ. സനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഫുട്ബാൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അദ്ദേഹം സദസ്സിനോട് സംവദിച്ചു. നമ്മുടെ രാജ്യത്തിന്റെ കായികരംഗത്തെ പ്രതീക്ഷ കുട്ടികളിലാണെന്ന് ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. പരിപൂർണമായും യൂത്ത് ക്ലബിന്റെ (വൈ.എഫ്.സി) നേതൃത്വത്തിലായിരിക്കും പരിശീലനം നൽകുക. അബ്ദുറഹ്മാൻ, അജിത് എന്നിവരാണ് പ്രധാന പരിശീലകർ.
ഫുട്ബാളിന് പുറമെ കുട്ടികൾക്ക് കായികവും മാനസികവും ആയ വളർച്ച ലക്ഷ്യമിട്ട് വിവിധ സെഷനുകളും പരിശീലനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനത്തിന് 0541825585, 0544289230 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. റയ്യാൻ മൂസ അവതാരകനായിരുന്നു. ഷിബിൻ, സഈദ്, ഷിജിൻ, ശൈഫാൻ, ഷമ്മാസ്, ഹാഫിസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.