അജ്മാന്‍: അജ്മാന്‍ വ്യവസായ മേഖലയിലെ ഫൈബര്‍ ഗ്ളാസ് ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഫാക്ടറിയുടെ ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ശനിയാഴ്ച രാവിലെ 11.15ഓടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ഉടന്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. പ്രദേശങ്ങളിലേക്കുള്ള റോഡുകളെല്ലാം അടച്ചു. അടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടരാതെ സൂക്ഷിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് സിവില്‍ ഡിഫന്‍സ് തീയണച്ചത്. ഫാക്ടറിയുടെ മൂലക്ക് കൂട്ടിയിട്ടിരുന്ന വസ്തുക്കള്‍ക്കാണ് ആദ്യം തീപിടിച്ചതെന്നും ഇത് അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നും അജ്മാന്‍ സിവില്‍ ഡിഫന്‍സ് മാധ്യമ വിഭാഗം ഡയറക്ടര്‍ കേണല്‍ നാസര്‍ റാശിദ് അല്‍ സീരി പറഞ്ഞു. തീപിടിത്തത്തിന്‍െറ കാരണം കണ്ടത്തൊന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.