അബൂദബി: അബൂദബിയിലെ താമസക്കാര്‍ക്ക് വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിങ്ങിന് അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി (സേഹ) പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇനിമുതല്‍ മെഡിക്കല്‍ സ്ക്രീനിങ്ങിനായി ഈ ആപ്പിലൂടെ മുന്‍കൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യാം. ഇതോടെ, വാക്ക് ഇന്‍ അടിസ്ഥാനത്തില്‍ നടന്നുവന്ന പരിശോധനയിലൂടെ സമയനഷ്ടം വന്നിരുന്നത് ഒഴിവാക്കാന്‍ സാധിക്കും. നിലവില്‍ വ്യക്തിഗത ബുക്കിങ് സംവിധാനമാണ് ആപ്പിലുള്ളത്. ഘട്ടംഘട്ടമായി സ്ക്രീനിങ് സൗകര്യം വിപുലീകരിക്കും. സേഹയുടെ എമിറേറ്റിലെ 12 ഡിസീസ് പ്രിവന്‍ഷന്‍ ആൻഡ് സ്ക്രീനിങ് സെന്ററുകളിലും ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഐ.ഒ.എസ് ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളിലായി സ്മാര്‍ട്ട് ഫോണുകളില്‍ ഈ സൗകര്യം ലഭിക്കും. സ്ക്രീനിങ് സെന്ററുകളില്‍ പ്രവേശിക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റിവ് പി.സി.ആര് പരിശോധന ഫലമോ അല്‍ ഹുസ്ൻ ആപ്പില്‍ ഗ്രീന്‍ പാസോ ഹാജരാക്കണം. അല്‍ ഐനിലെ സ്വീഹാന്‍, മദീനത്ത് സായിദ്, ഡെല്‍മ, സില, ഗയാത്തി, അല്‍ മര്‍ഫ എന്നിവയ്ക്കുപുറമെ അബൂദബി സിറ്റി, മുസഫ, അല്‍ ഷഹാമ, ബനിയാസ്, ഇത്തിഹാദ് വിസ സ്ക്രീനിങ് സെന്റര്‍ എന്നിവിടങ്ങളിലാണ് സേഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആൻഡ് സ്ക്രീനിങ് കേന്ദ്രങ്ങള്‍ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.