ദുബൈ: സ്കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൗ വർഷം തന്നെ ഇരട്ടിയിലേറെ വർധിച്ചു. രണ്ടാം അധ്യയന പാദത്തിൽ 3000 കുട്ടികൾ ഉണ്ടായിരുന്നിടത്ത് മൂന്നാം പാദമായപ്പോഴേക്കും 7000ആയി ഉയർന്നതായി ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി), റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എന്നിവയുടെ കണക്കുകളിൽ വ്യക്തമാവുന്നു. അതായത്് 133 ശതമാനം വർധന.
ഇവർക്കായി വിന്യസിച്ച ബസുകളുടെ എണ്ണം130ൽ നിന്ന് 272ആയി ഉയർന്നു. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും പുലർത്തുന്ന വിശ്വാസത്തിലെ വർധനയാണ് വെളിപ്പെടുന്നതെന്ന് ഡി.ടി.സി ഡയറക്ടർ മുഹമ്മദ് സഇൗദ് അൽ ദുഹൂരി പറഞ്ഞു. ഒാരോ ബസിലും സൂപ്പർ വൈസറെ നിയോഗിച്ചും വേഗത 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയും നിരീക്ഷണ കാമറകൾ ഘടിപ്പിച്ചും സുരക്ഷയും സേവനവും കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു.
പുതിയ ബസുകളിൽ കൺട്രോൾ റൂമുകളുമായി ഘടിപ്പിച്ച സി.സി.ടി.വി കാമറകൾ സജീകരിച്ചിട്ടുണ്ട്. ഡ്രൈവറും കുട്ടികളും ബസിൽ കയറുന്നതു മുതൽ ഇറങ്ങുന്നതു വരെയുള്ള സകല നീക്കങ്ങളും ഇതിൽ നിന്നറിയാം. കുട്ടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയം ജി.പി.എസ് ട്രാക്കിങ് മുഖേന രക്ഷഇതാക്കളുടെ ഫോണിൽ സന്ദേശമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.