കേരളത്തിന്‍റെ തനത് രുചിയിൽ തയ്യാറാക്കുന്ന ചിക്കൻ വിഭവമാണ് 'ചിക്കൻ കൊണ്ടാട്ടം'. അൽപം എരിവോടു കൂടിയ ഫ്രൈ ഐറ്റം ആണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു കുറവുമില്ലാട്ടൊ. മറ്റുള്ള ചിക്കൻ ഫ്രൈ വിഭവങ്ങളെപ്പോലെ ഡ്രൈ അല്ല ഈ ചിക്കൻ കൊണ്ടാട്ടം. കുറച്ചു മസാലയോടുകൂടി സോഫ്റ്റ് ആയ ചിക്കെൻറ ഒരു വിഭവം. മലബാർ ഭാഗങ്ങളിൽ വളരെ പ്രശസ്തമാണ് ഈ വിഭവം. എല്ലോടു കൂടെയോ ബോൺലെസ്സ് ആയോ ഇത് ഉണ്ടാക്കി എടുക്കാം. ചെറിയ കഷ്ണങ്ങൾ ആണെങ്കിൽ മസാല പിടിക്കാൻ എളുപ്പവും ആണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ടു തന്നെ നമുക്ക് ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കിയെടുക്കാം.
വലിയ ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക. അതേ എണ്ണയിൽ നിന്ന് രണ്ട് ടേബ്ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.
ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത് ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട് ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.