വീപ്പകളിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടി

ദു​ബൈ: വീ​പ്പ​ക​ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം പി​ടി​കൂ​ടി​ ദു​ബൈ ക​സ്റ്റം​സ്. 40 വീ​പ്പ​ക​ളി​ലാ​യി എ​യ​ർ കാ​ർ​ഗോ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1100 കി​ലോ നി​രോ​ധി​ത ഗു​ളി​ക​യാ​യ പ്രി ​ഗാ​ബ​ലി​ൻ ആ​ണ്​​ പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന്​ ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ടെ​ർ​മി​ന​ലി​ലെ​ത്തി​യ ഷി​പ്​​മെ​ന്‍റ്​ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ദു​ബൈ ക​സ്റ്റം​സ്​ വി​ഭാ​ഗം​ നൂ​ത​ന​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ്​ നി​രോ​ധി​ച്ച ഗു​ളി​ക​ക​ൾ വീ​പ്പ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷി​പ്​​മെ​ന്‍റി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പി​ഴ​വ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ്​ മ​യ​ക്കു​​മ​രു​ന്ന്​ ഗു​ളി​ക​ക​ളാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തോ​ടെ, ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​നെ ദു​ബൈ ക​സ്റ്റം​സ്​ വി​വ​രം അ​റി​യി​ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക​യും ചെ​യ്തു. കൂ​ടാ​തെ, ദു​ബൈ ക​സ്റ്റം​സ്, ദു​ബൈ പൊ​ലീ​സ്​ എ​ന്നീ വ​കു​പ്പു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ലി​റി​ക്ക എ​ന്ന ബ്രാ​ൻ​ഡ്​ നെ​യി​മി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്രി ​ഗാ​ബ​ലി​ൻ ഗു​ളി​ക​ക​ൾ അ​പ​സ്മാ​രം, മാ​ന​സി​ക സ​മ്മ​ർ​ദം, നാ​ഡീ​സം​ബ​ന്ധ​മാ​യ വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ ഇ​ത്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. യു.​എ.​ഇ​യി​ൽ പ്രി ​ഗാ​ബ​ലി​ൻ ഗു​ളി​ക​ക​ൾ​ക്ക്​ നി​രോ​ധ​ന​മു​ണ്ട്.

Tags:    
News Summary - Concealed in barrels The drugs were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.