ഐ.പി.ഒക്ക്​ തയ്യാറെടുത്ത്​ തലബാത്ത്​

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഫു​ഡ്​ ഡെ​ലി​വ​റി പ്ലാ​റ്റ്​​ഫോ​മാ​യ ത​ല​ബാ​ത്ത്​ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​ക്ക് (ഐ.​പി.​ഒ)​ ത​യാ​റെ​ടു​ക്കു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ ത​ല​ബാ​ത്ത്​ വ്യാ​ഴാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ വെ​ളി​പ്പെ​ടു​ത്തി.

ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യു​ള്ള ഡെ​ലി​വ​റി ഹീ​റോ​യു​ടെ യു.​എ.​ഇ​യി​ലെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​ണ്​ ത​ല​ബാ​ത്ത്. ഫ്രാ​ങ്ക്​​ഫു​ർ​ട്ട്​ സ്റ്റോ​ക്ക്​ എ​ക്സ്​​ചേ​ഞ്ചി​ൽ ലി​സ്റ്റ്​ ചെ​യ്ത ഡെ​ലി​വ​റി ഹീ​റോ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ത​ല​ബാ​ത്തി​ന്‍റെ യു.​എ.​ഇ​യി​ലെ ഓ​ഹ​രി​ക​ൾ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ഇ​റ​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, എ​ത്ര ഓ​ഹ​രി​ക​ൾ ഇ​റ​ക്കു​മെ​ന്നോ അ​തി​ന്‍റെ വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചോ ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ത​ല​ബാ​ത്തി​ന്‍റെ ഓ​ഹ​രി​ക​ൾ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്താ​ലും ഭൂ​രി​ഭാ​ഗം ഓ​ഹ​രി​ക​ളും ഡെ​ലി​വ​റി ഹീ​റോ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ഇ​തി​നാ​യി സെ​ക്ക​ൻ​ഡ​റി വി​ൽ​പ​ന രീ​തി​യാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്നാ​ണ്​ സൂ​ച​ന. നേ​ര​ത്തേ ഫ്രാ​ങ്ക്​​ഫു​ർ​ട്ട്​ ഇ​ട​പാ​ടി​ലൂ​ടെ ഡെ​ലി​വ​റി ഹീ​റോ ത​ല​ബാ​ത്തി​ലെ ഓ​ഹ​രി വി​ഹി​തം ഏ​ഴ്​ ശ​ത​മാ​നം ഉ​യ​ർ​ത്തി​യി​രു​ന്നു.

അ​തോ​ടൊ​പ്പം ക​മ്പ​നി​യു​ടെ മി​ഡി​ലീ​സ്റ്റ്​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക റീ​ജ​ന​ലി​ൽ ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ വി​ൽ​പ​ന 31 ശ​ത​മാ​നം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ക​മ്പ​നി​യു​ടെ വി​ൽ​പ​ന മൂ​ല്യം 500 കോ​ടി യൂ​റോ ആ​ണ്. മി​ഡി​ലീ​സ്റ്റി​ൽ യു.​എ.​ഇ കൂ​ടാ​തെ ബ​ഹ്​​റൈ​ൻ, ജൗ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ത​ല​ബാ​ത്തി​ന്‍റെ ഡെ​ലി​വ​റി സ​ർ​വി​സു​ള്ള​ത്. അ​തേ​സ​മ​യം, ത​ല​ബാ​ത്തി​ന്‍റെ ഓ​ഹ​രി വി​പ​ണി പ്ര​വേ​ശ​ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ ഡെ​ലി​വ​റി ഹീ​റോ​യു​ടെ ഓ​ഹ​രി വി​ല 10 ശ​ത​മാ​നം ഉ​യ​ർ​ന്നു.

ഐ.​പി.​ഒ​ക്ക്​ മു​ന്നോ​ടി​യാ​യി വി​പ​ണി നി​യ​ന്ത്ര​ണ ​അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ലു​ലു ഗ്രൂ​പ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, എ​ൻ.​എം.​സി ഹെ​ൽ​ത്ത്​ കെ​യ​ർ എ​ന്നീ ക​മ്പ​നി​ക​ളും ഈ ​വ​ർ​ഷം ഐ.​പി.​ഒ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Thalabath, a leading food delivery platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.