ഷാർജ: മണലരണ്യത്തിലെ കനത്തചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ കൂൾ ഓഫ് കാബിനുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി ഷാർജയിൽ പരീക്ഷണാടിസ്ഥാനത്തിൽ കാബിനുകൾ സ്ഥാപിച്ചു. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ചെയർമാൻ ഡോ. റാശിദ് അലീം മുന്നോട്ടുവെച്ച ആശയം മലയാളി സംരംഭകരാണ് നടപ്പാക്കുന്നത്.
അസഹ്യമായ ചൂടിൽ പണിയെടുക്കുന്നവർക്ക് തണൽപോലും കിട്ടാത്ത സാഹചര്യത്തിൽ കാബിനിനുള്ളിൽ കയറി ശരീരം തണുപ്പിക്കാവുന്ന സംവിധാനമാണിത്. ഷാർജയിലെ അൽ മുസന്നിദ് മേഖലയിൽ 20 അടി വലുപ്പമുള്ള കണ്ടെയ്നറിൽ അഞ്ച് കാബിനുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതി എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സേവ ചെയർമാൻ ഡോ. റാശിദ് അലീം നിർവഹിച്ചു. 50 ഡിഗ്രി ചൂടിൽ തൊഴിലെടുക്കുന്നവർക്ക് സൂര്യാതപം പോലുള്ള പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പദ്ധതി വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓഷ്യൻ ഓയിൽ ഫീൽഡാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഓരോ കാബിനിലും രണ്ട് എയർകണ്ടീഷനുകളും ചില്ലറും സജ്ജീകരിച്ചിട്ടുണ്ട്. കടുത്ത ചൂടിൽനിന്ന് ആരോഗ്യകരമായ താപനിലയിലേക്ക് ശരീരത്തെ കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിെൻറ പ്രത്യേകത. മരുഭൂമിയുടെ നടുവിൽ പണിയെടുക്കുന്ന െതാഴിലാളികൾക്ക് ആശ്വാസം പകരുന്ന പദ്ധതിയാണിതെന്ന് ഒാഷ്യൻ ഓയിൽ ഫീൽഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. ഷംജി പറഞ്ഞു. ഗൾഫിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഷ്യൻ ഫീൽഡ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മുഹമ്മദ് സിറാജ്, എം. സമീർ, ഒാപറേഷൻസ് മാനേജർ മാർട്ടിൻ ജോസഫ്, േപ്രാജക്ട് മാനേജർ സലാഉദ്ദീൻ, കൺസ്ട്രക്ഷൻ മാനേജർ എൽദോ ആൻറണി, പ്രോജക്ട് എൻജിനീയർ മുഹമ്മദ് ഉനൈസ്, ലീഡ് ഡിസൈൻ എൻജിനീയർ സി.എ. ഫൈസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.