അബൂദബി: മിനാ സായിദ് വ്യവസായ മേഖലയിലെ ഗോഡൗണുകളിൽ വൻ അഗ്നിബാധ. വെയർ ഹൗസിലെ പ്രിൻറിങ് പ്രസ് കോംപ്ലക്സിലാണ് തീ പിടിച്ചത്. കടലാസുകളും മറ്റ് അച്ചടി സാമഗ്രികളും ഉള്ളതു മൂലം തീ ആളി പടർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടരക്കാണ് അബൂദബി സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചത്. ഉടനെ അഗ്നിശമന-രക്ഷാ പ്രവർത്തന സംഘം സംഭവസ്ഥലത്തെത്തി തീ അണക്കാൻ തുടങ്ങി. മേഖലയിലെമ്പാടും പുക പടർന്നുവെങ്കിലും ആർക്കും അപായമില്ല. രക്ഷാ പ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് ജനറൽ കമാൻഡർ മേജർ ജനറൽ ജാസിം അൽ മർസൂഖി നേതൃത്വം നൽകി. രക്ഷാപ്രവർത്തകർ പുലർത്തിയ ചടുലതയാണ് തീയുടെ വ്യാപ്തി കുറക്കാനും എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനും സഹായിച്ചതെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അബ്ദുൽ ജലീൽ അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.