???? ?? ???????? ?????????????? ?????????? ?????? ???????????????

അൽ നഹ്​ദയിൽ വൻ തീപിടിത്തം

ഷാർജ: ഷാർജയിലെ അൽ നഹ്​ദ പാർക്കിന്​ സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ അഗ്​നിബാധ. വ്യാഴാഴ്​ച രാത്രി പത്തരയോടെയാണ്​ സംഭവം. കെട്ടിടത്തി​​െൻറ മുകളിൽ പിടിപെട്ട തീ സമീപത്ത്​ പണി നടക്കുന്ന മറ്റൊരു കെട്ടിടത്തിലേക്ക്​  വ്യാപിച്ചു.  എന്നാൽ മറ്റു കെട്ടിടങ്ങളെ തീ ബാധിച്ചില്ല. രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെ  കെട്ടിടത്തി​​െൻറ ഒരു ഭാഗം കത്തി അടർന്നു വീണതായും കണ്ടു നിന്നവർ പറഞ്ഞു. രക്ഷാ​പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്​. ദുബൈ^ഷാർജ പൊലീസും സിവിൽ ഡിഫൻസ്​ സംഘങ്ങളും സ്​ഥലത്തുണ്ട്​. സംഭവമറിഞ്ഞ്​ സമീപത്തെ ഫ്ലാറ്റുകളിൽ നിന്നെല്ലാം താമസക്കാർ ഒഴിഞ്ഞ്​ റോഡിൽ ഇറങ്ങി നിന്നു.
 
Tags:    
News Summary - fire accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.