????????????????? ????????????????? ???????????????? ??????????

ഉമ്മുല്‍ഖുവൈനില്‍ പെട്രോകെമിക്കല്‍ ശാലയിൽ തീപിടിത്തം; വന്‍ നാശം

ഷാര്‍ജ: ഉമ്മുല്‍ഖുവൈന്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ സാധന-സാമഗ്രികള്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്ന് സിവില്‍ഡിഫന്‍സ് പറഞ്ഞു. ആര്‍ക്കും പരിക്കില്ല എന്നാണ് സൂചന. 
ഷാര്‍ജ, ദുബൈ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനത്തിയത് കൊണ്ടാണ് വന്‍ ദുരന്തം വഴിമാറിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് അപകട വിവരം സിവില്‍ഡിഫന്‍സിന് ലഭിച്ചത്. 

ഉമ്മുല്‍ഖുവൈനിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ഞൊടിയിടയില്‍ സിവിൽ ഡിഫന്‍സ് അപകട സ്ഥലത്ത് പാഞ്ഞത്തെി. എന്നാല്‍ തീയുടെ സംഹാര താണ്ഡവം ശക്തമായതിനെ തുടര്‍ന്ന് മറ്റ് എമിറേറ്റുകളില്‍ നിന്ന് സഹായം തേടുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍  മേജര്‍ ജനറല്‍ ജാസിം ആല്‍ മസ്റൂക്കി പറഞ്ഞു. 

ശക്തമായ തീയും പുകയും കാരണം ഫാക്ടറിക്ക് സമീപത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. മണിക്കൂറുകള്‍ എടുത്താണ് തീ അണച്ചത്. അപകട കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. മേഖലയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - fire accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.