പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് ശരീരത്തിനും മനസ്സിനും ഉണർവ്വും ഉന്മേഷവും പ്രധാനം ചെയ്യുന്നു. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്തിയെടുക്കണം.
സമയക്കുറവ് മൂലം പലർക്കും, പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന പ്രവണത നമുക്കിടയിൽ സാധാരണയായി കണ്ടു വരുന്നുണ്ട്. എന്നാൽ, പ്രഭാതഭക്ഷണത്തിൽ അടങ്ങിയിരിക്കേണ്ട അത്യാവശ്യം പോഷകഗുണങ്ങൾ ഷേക്ക് രൂപത്തിൽ ആണെങ്കിൽ ഒരു പരിധി വരെ പരിഹാരം കാണാം. ഉണ്ടാക്കാനും കഴിക്കാനും എളുപ്പവുമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ബ്രേക്ക്ഫാസ്റ്റ് ആണ് ഇന്നത്തെ നമ്മുടെ ഐറ്റം.
ചേരുവകൾ:
മാമ്പഴത്തിന്‍റെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഈത്തപ്പഴം കുരു കളഞ്ഞതും ചേർത്ത് കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഓട്സ് വറുത്തെടുത്തു മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്തു പാൽ ഒഴിച്ച് നന്നായി അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ബ്രേക്ക്ഫാസ്റ്റ് ഷേക്ക് തയ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.