അബൂദബി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ആദ്യഘട്ട സഹായം എന്ന നിലയിൽ പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) അബൂദബി ഘടകം ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കൊട്ടിയൂരിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കൾ, ബെഡ് ഷീറ്റ്, വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ വിതരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ബാലൻ, പി.യു. രാജൻ, പി.എസ്.വി അബൂദബി ഘടകം പ്രസിഡൻറ് യു. ദിനേശ് ബാബു, ദുബൈ ഘടകം സെക്രട്ടറി ഗിരീഷ് കാമ്പ്രത്ത്, യു.എ.ഇ എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മേധാവി വിനോദ് നമ്പ്യാർ, സിനിമ^നാടക നടൻ ബാബു അന്നൂർ തുടങ്ങിയവർ സംസാരിച്ചു. രണ്ടാം ഘട്ട സഹായം എത്രയും പെെട്ടന്ന് എത്തിക്കുമെന്ന് പി.എസ്.വി അബൂദബി ഘടകം ആക്ടിങ് പ്രസിഡൻറ് ജ്യോതിഷ് കുമാർ പോത്തേര, ജനറൽ സെക്രട്ടറി കെ.കെ. ശ്രീവത്സൻ എന്നിവർ അറിയിച്ചു. സഹായം നൽകാൻ തയാറുള്ളവർ 0505937516, 0504933410 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.