ഷാർജ: ഏജൻറുമാരുടെ ചതിയിൽ പെട്ട് പാസ്പോർട്ടും രേഖകളും നഷ്ടമായി ദുരിതപ്പെട്ട ശ്രീലങ്കൻ യുവതിക്ക് സഹായഹസ്തമേകി ഷാർജ മലയാളി കൂട്ടായ്മയുടെ സ്നേഹതീരം. ജാതിക്കും ദേശത്തിനും ഭാഷക്കും ഉപരിയാണ് മനുഷ്യത്വം എന്ന തത്വം മുൻനിർത്തിയാണ് സ്നേഹതീരം സഹായവുമായി മുന്നോട്ടുവന്നതെന്ന് പ്രവർത്തകർ പറഞ്ഞു.
വെറും കൈയോടെ സൂര്യ നാട്ടിലേക്ക് പോകരുത് എന്ന ആഗ്രഹത്താൽ അത്യാവശ്യം വേണ്ട സാധനങ്ങളും മകൾക്കുള്ള മിട്ടായിയും മറ്റും പ്രവർത്തകർ എത്തിച്ചിരുന്നു. അജീഷ്,സ്നേഹതീരം കൺവീണർ പ്രവീൺ, കോർഡിനേറ്റർ ജയരാജ്, ജൈസൺ, അജിത്, മിനി, ജിസ്മി,മിനി അജിത്, ലക്ഷ്മി എന്നിവരുടെ സമയോചിത ഇടപെടലാണ് യുവതിക്ക് തുണയായതെന്ന് പ്രസിഡൻറ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.