ചേരുവകൾ:
നേന്ത്രപ്പഴം :4 എണ്ണം
ഈന്തപ്പഴം: 20 എണ്ണം
അണ്ടിപ്പരിപ്പ് : 20 എണ്ണം
തേങ്ങ: 1 കപ്പ്
നെയ്യ്: 2 ടീ സ്പൂൺ
ഏലക്കപ്പൊടി: കാൽ ടീ സ്പൂൺ
പഞ്ചസാര, ഓയിൽ: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് ഫ്രൈ ചെയ്യുക. ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ചേർത്ത് അഞ്ച് മിനിറ്റ് ഇളക്കുക. ഏലക്കപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇഷ്ടമാണെങ്കിൽ കിസ്മിസ് ചേർത്തും ഫില്ലിങ് തയാറാക്കാം. ശേഷം വേവിച്ചെടുത്ത നേന്ത്രപ്പഴവും കുരുകളഞ്ഞ ഈന്തപ്പഴവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി സ്മാഷ് ചെയ്ത് ഇതിൽ നിന്ന് ചെറിയ ഉരുളകളായി എടുത്ത് കൈയിൽവെച്ചുതന്നെ പരത്തി തയാറാക്കിവെച്ച ഫില്ലിങ്ങിൽനിന്ന് ഒരു സ്പൂൺ ഫില്ലിങ് വെച്ച് ഉന്നക്കായയുടെ ഷേപ്പിൽ ഉരുട്ടിയെടുക്കുക. കൈയിൽ ഒട്ടിപ്പിടിക്കുകയാണെങ്കിൽ കുറച്ച് ഓയിൽ പുരട്ടി ഉന്നക്കായ തയാറാക്കാം. എല്ലാം തയാറാക്കിയതിന് ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ആക്കി കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.