സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ് സംഘടിപ്പിക്കുന്ന ഇന്ത്യ ഉത്സവ് ആഘോഷം അബൂദബി അല്‍വഹ്ദ മാളില്‍ നടത്തിയപ്പോള്‍. ലുലു ഗ്രൂപ് ചെയര്‍മാനും  മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ്പ് സി.ഇ.ഒ സെയ്ഫി രുപാവാല, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, സീ 5 ആഗോള മേധാവി അര്‍ച്ചന ആനന്ദ് തുടങ്ങിയവര്‍ വേദിയിൽ

സ്വാതന്ത്ര്യദിനാഘോഷം; 'ഇന്ത്യ ഉത്സവു'മായി ലുലു ഗ്രൂപ്

അബൂദബി: 75ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളിലെ തങ്ങളുടെ ശാഖകളില്‍ ഇന്ത്യ ഉത്സവ് ആഘോഷവുമായി ലുലു ഗ്രൂപ്. ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തുന്നത്.

യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫീ രുപാവാല, സീ5 ആഗോള മേധാവി അര്‍ച്ചന ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരാണ് സമാന പരിപാടികള്‍ അതത് രാജ്യങ്ങളില്‍ ഉദ്ഘാടനം ചെയ്തതെന്ന് ലുലു ഗ്രൂപ് അറിയിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്രപരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പുകളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം ഇന്ത്യ-ജി.സി.സി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും എം.എ. യൂസുഫലി പറഞ്ഞു. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ലുലു പതിനായിരത്തിലേറെ ഇന്ത്യന്‍ ഉല്‍പന്നങ്ങളാണ് തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുക.

ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സാംസ്‌കാരിക പരിപാടികളും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി പരിപാടികളും സംഘടിപ്പിക്കുമെന്ന് ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

Tags:    
News Summary - Independence Day Celebration; Lulu Group with 'India Utsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.