ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള​ യാത്രാ വിലക്ക് ജൂൺ 30 വരെ​ നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്ക്​ ജൂൺ 30 വരെ നീട്ടി. യു.എ.ഇയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്​സ്​ എയർലെൻസാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ ജൂൺ 14 വരെയുള്ള വിമാനങ്ങൾ റദ്ദാക്കിയെന്നായിരുന്നു അറിയിച്ചിരുന്നത്​.

എമിറേറ്റ്​സി​െൻറ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷൻ പ്രകാരം ജൂൺ​ 30 വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാനങ്ങൾ ഉണ്ടാവില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​. ജൂൺ 14ഓടെ വിലക്ക്​ നീക്കാൻ സാധ്യതയുണ്ടെന്ന്​ ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്​മദ്​ അൽ ബന്ന അറിയിച്ചിരുന്നു. ഇതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ​ പ്രതീക്ഷയിലായിരുന്നു. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ ജോലി നഷ്​ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ്​ ഇതോടെ പ്രതിസന്ധിയിലായത്​.

രണ്ടാഴ്​ചക്കിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയവർക്കും യു.എ.ഇയിലേക്ക്​ വരാൻ കഴിയില്ല. അതേസമയം, യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്​ഥർ തുടങ്ങിയവർക്ക്​ യാത്ര ചെയ്യാം.

Tags:    
News Summary - India-UAE flight suspension further extended,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.