യു.എ.ഇയിലേക്ക്​ വരാനായി മറ്റു രാജ്യങ്ങളിലെത്തിയവർക്കും ക്വാറന്‍റീൻ പൂർത്തിയാക്കാതെ യാത്ര ചെയ്യാം

ദുബൈ: യാത്രാവിലക്ക്​ നീങ്ങുന്നതിന്​ മുമ്പ്​ യു.എ.ഇയിലേക്ക്​ വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്കും നടപടിക്രമങ്ങൾ പാലിച്ചാൽ യാത്ര ചെയ്യാം. ക്വാറൻറീൻ പൂർത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ അനുമതി ലഭിക്കുമെന്ന്​ എയർ അറേബ്യ അറിയിച്ചു.

ദുബൈ യാത്രക്കാർക്ക്​ ജി.ഡി.ആർ.എഫ്​.എ-മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ഇത്തരം യാത്രക്കാർക്ക്​ ആവശ്യമായി വരിക. ഖത്തർ, അർമീനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ 14ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി യാത്ര ചെയ്യാൻ എത്തിയവർക്ക്​ ഇതോടെ ആശ്വാസമാകും.

Tags:    
News Summary - india-uae travel news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.