അരി അരയ്ക്കാതെയും പൊടിക്കാതെയും ഇൻസ്​റ്റൻറ് നെയ്യപ്പം

കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് നെയ്യപ്പം. പഴമക്കാർ ഇത് നെയ്യിൽ ആണ് പൊരിച്ചെടുത്തിരുന്നത്. അതിനാലാണ് നെയ്യിൽ പൊരിച്ച അപ്പം എന്നർത്ഥം വരുന്ന "നെയ്യപ്പം" എന്ന പേര് വീണത്. ഉണ്ണിയപ്പത്തിനോട് സാദൃശ്യമുള്ള പലഹാരം ആണെങ്കിലും നെയ്യപ്പം ഉണ്ടാക്കുമ്പോൾ ശെരിയായി വരില്ലെന്ന ടെൻഷൻ മിക്കവരിലും കാണാറുണ്ട്. ഇനി ആ ടെൻഷൻ വേണ്ടേ വേണ്ടാ.. അരി അരയ്ക്കാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം നല്ല ആരോടു കൂടിയ നെയ്യപ്പം.

ചേരുവകൾ:

  • അരിപ്പൊടി: -1 കപ്പ്
  • മൈദാ: -3/4 കപ്പ്
  • റവ: -1/2 കപ്പ്
  • ശർക്കര: -രണ്ടെണ്ണം വലുത്
  • തേങ്ങാക്കൊത്ത്-: രണ്ട്​ ടേബ്​ൾ സ്പൂൺ
  • നെയ്യ്: ഒരു ടേബ്​ൾ സ്പൂൺ
  • വെളിച്ചെണ്ണ-: വറുത്തെടുക്കാൻ ആവശ്യത്തിന്
  • ബേക്കിംഗ് സോഡാ-: ഒരു നുള്ള്
  • ഉപ്പ്:- ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

ശർക്കര നന്നായി ഉരുക്കിയ ശേഷം അരിപ്പ വെച്ചു അരിച്ചെടുക്കുക. ശേഷം വലിയ ബൗൾ എടുത്ത് അതിലേക്ക് അരിപ്പൊടിയും മൈദയും റവയും ഇട്ടു കൊടുത്തു അതിലേക്ക് ശർക്കരപ്പാനി കുറച്ചായി ഒഴിച്ച് കൊടുക്കുക. കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കിൽ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം.

തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിൽ വറുത്തെടുത്തു അതും കൂടെ ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക. ഒരു നുള്ള് ഉപ്പും ബേക്കിങ്​ സോഡയും കൂടെ ചേർത്ത് ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക. ചീനച്ചട്ടി ചൂടാവുമ്പോൾ നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. നല്ല നാടൻ രുചിയിൽ നമ്മുടെ ഇൻസ്​റ്റൻറ് നെയ്യപ്പം റെഡി.

Tags:    
News Summary - Instant ghee bread without grinding or grinding rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.