ഞണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ചിലർ മുഖം ചുളിക്കും. ഇത് വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷെ എളുപ്പത്തിൽ ഏതു വീട്ടമ്മമാർക്കും ചെയ്യാവുന്നതേ ഉള്ളു. ഞണ്ടിന്റെ രുചി ഒരിക്കൽ അറിഞ്ഞവർക്ക് ഞണ്ട് എന്നു കേട്ടാൽ തന്നെ വായിൽ കപ്പലോടും. ചെമ്മീനും കൊഞ്ചുമെല്ലാം ഉൾപ്പെടുന്ന കുടുംബത്തിൽപെട്ടതാണ് ഞണ്ട്. ഇതിനെ പല തരത്തിൽ പരീക്ഷിക്കാറുണ്ട്. ചിലർ കറി വെക്കും. മറ്റു ചിലർ പൊരിക്കാറുണ്ട്. റോസ്റ്റ് ആക്കാറുമുണ്ട്. ചൂടുള്ള പൊറോട്ടയുടെയും ചപ്പാത്തിയുടെയും വെള്ളേപ്പത്തിന്റെയും കൂടെയെല്ലാം ഞണ്ടു റോസ്റ്റ് നല്ല ഒരു കൂട്ടാണ്. ഇത് ഉണ്ടാക്കാൻ എളുപ്പമാണ്, കഴിക്കാൻ ഏറെ രുചിയും.
ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഉള്ളി ഇട്ടു കൊടുക്കുക. ഗ്രൈൻഡറിലേക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ ഇവ ചേർത്ത ശേഷം ചതച്ചെടുക്കുക. അതും ചേർത്ത് വീണ്ടും വഴറ്റി അതിലേക്ക് പച്ചമുളകും തക്കാളി അരിഞ്ഞതും ഇട്ടു വഴറ്റിയെടുക്കുക. നന്നായി വഴണ്ട് വന്നാൽ കറി വേപ്പിലയും മസാല പൊടികളായ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ചേർത്തു പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക.
ശേഷം ഞണ്ടു നന്നായി കഴുകി വൃത്തിയാക്കിയത് ചേർത്ത് വഴറ്റി അതിലേക്ക് അര ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് കൊടുത്തു യോജിപ്പിച്ചു അടച്ചു വെക്കണം. 10-12 മിനിട്ടു വേവിച്ചെടുത്താൽ നല്ല രുചിയാർന്ന ഞെണ്ടു റോസ്റ്റ് റെഡി. ആവശ്യമെങ്കിൽ മുകളിൽ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.