ദുബൈ: യുവാവിന്റെ ആത്മഹത്യ ശ്രമം തടയാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. ദുബൈ ജബൽ അലിയിലാണ് സംഭവം.
കടക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കുഞ്ഞിമുക്ക് തെക്കേടത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണനാണ് (30) മരിച്ചത്.
കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന ബിലു യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ശ്രമിക്കുന്നത് കണ്ട് തടയുകയായിരുന്നു. ഇതിനിടയിലാണ് താഴേക്കു വീണത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഭാര്യ: ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.