ദുബൈ: വിദ്യാർഥികളിലെ അന്വേഷണത്വര വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ‘മാസ്റ്റർമൈൻറ്-2023’ യു.എ.ഇ നാഷനൽതല മത്സരം ഞായറാഴ്ച വൈകീട്ട് 6.30 മുതൽ ഓൺലൈനിൽ സംഘടിപ്പിക്കും. ഐ.സി.എഫ് എജുക്കേഷൻ സമിതിയുടെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്.
യു.എ.ഇയിലെ വിവിധ മദ്റസകളിലും 10 കേന്ദ്രങ്ങളിലും നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇതിൽ മാറ്റുരക്കുന്നത്. ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നിങ്ങനെ 4 കാറ്റഗറിയിലായി നടക്കുന്ന മത്സരത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നായി 40 ലധികം മത്സരാർഥികൾ പങ്കെടുക്കും. ഐ.സി.എഫ് ഐ.സി, നാഷനൽ, സെൻട്രൽ നേതാക്കൾ നേതൃത്വം നൽകും.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ഡിസംബർ 29ന് ഇൻറർനാഷനൽതലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അർഹതനേടും. നാഷനൽതല വിജയികൾക്കുള്ള സമ്മാനം 30ന് ഉമ്മുൽ ഖുവൈനിൽ നടക്കുന്ന നാഷനൽ സംഗമത്തിൽ വിതരണം ചെയ്യുമെന്ന് നാഷനൽ എജുക്കേഷൻ സമിതി അംഗങ്ങൾ അറിയിച്ചു. സും മീറ്റിങ് വഴി പൊതുജനങ്ങൾക്ക് മത്സരം വീക്ഷിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.