സഫാരിയുടെ ഒന്നാം വാർഷികം കേക്ക്​ മുറിച്ച്​ ആഘോഷിക്കുന്നു

ഒന്നാം വാർഷികം ആഘോഷമാക്കി സഫാരി

ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ആയ സഫാരി ഹൈപ്പർമാർക്കറ്റും സഫാരി മാളും ഒന്നാം വാർഷികാഘോഷത്തി​െൻറ നിറവിൽ. സഫാരി മാളിൽ നടന്ന ചടങ്ങിൽ മാനേജ്​മെൻറും ജീവനക്കാരും ഉപഭോക്​താക്കളും ചേർന്ന് കേക്ക്​ മുറിച്ച്​ ആഘോഷിച്ചു. 2019 സെപ്റ്റംബർ നാലിന്​ ആരംഭിച്ച സഫാരി യു.എ.ഇയിൽ അതിവേഗം വളർന്ന സംരംഭമാണ്​. ദിവസവും ഉപഭോക്​താക്കൾക്കായി വ്യത്യസ്​ത ഓഫറുകൾ അവതരിപ്പിച്ചായിരുന്നു സഫാരിയുടെ വളർച്ച. കോവിഡ്​ കാലത്തുപോലും ജനപ്രിയ ഓഫറുകളുമായി സഫാരി കളംനിറഞ്ഞു നിന്നു.

സേവനങ്ങൾ ഒരുപടികൂടി മെച്ചപ്പെടുത്തുന്നതിനൊപ്പം ഉപഭാക്താക്കൾക്കായി​ അഞ്ച്​ ബില്യൺ മൂല്യം വരുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന്​ മാനേജ്​മെൻറ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാൻ സാധിച്ചു എന്നത്​ നേട്ടമായി കരുതുന്നു. യു.എ.ഇ ക്കു പുറമെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, കെനിയ, ഇന്തോനേഷ്യ, തുർക്കി, തായ്‌ലൻഡ്, ചൈന, സ്പെയിൻ, ഇറ്റലി, യു.കെ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി, മറ്റ് ഭക്ഷ്യ വസ്തുക്കൾ, ഗ്രോസറി, കോസ്മെറ്റിക്സ്, ഹൗസ് ഹോൾഡ്, കിഡ്സ് വെയർ, മെൻസ് വെയർ, ലേഡീസ് വെയർ, ഫുട് വെയർ, ലഗ്ഗേജ്, സ്​റ്റേഷനറി, സ്പോർട്സ് ഐറ്റംസ്, ടോയ്‌സ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഹോം ആൻഡ്​ ഓഫീസ് ഫർണീച്ചർ തുടങ്ങിയവ ലഭ്യമാക്കി.

ഡെയ്​ലി പ്രൊമോഷന് പുറമെ ഫെസ്​റ്റിവൽ പ്രൊമോഷൻസ്, ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടുത്തി 10, 20, 30 പ്രൊമോഷൻ, ലഗേജ്​ പ്രൊമോഷൻ, ബാക് ടു സ്‌കൂൾ, ഹാഫ് വാല്യൂ ബാക്, 50 ശതമാനം ഓഫർ, ഗോ ഗ്രീൻ, ഫർണിച്ചർ സ്പെഷ്യൽ പ്രൊമോഷൻസ് എന്നിവ അതിൽ ചിലത് മാത്രം. ഉപഭോക്താവിന് ഏതെങ്കിലും ഒരു മെഗാ പ്രൊമോഷനിൽ പങ്കെടുക്കാൻ സാധിക്കുന്നു എന്നതും വ്യത്യസ്തമായ ഒന്നായിരുന്നു. 30 ടൊയോട്ട കൊറോള കാറുകൾ, ഒരു കിലോ സ്വർണം, 15 ടൊയോട്ട ഫോർച്യൂണർ കാർ, ഹാഫ് മില്യൺ ദിർഹം എന്നിവ വിജയകരമായി പൂർത്തീകരിച്ച മെഗാ പ്രൊമോഷനുകളാണ്. ഈ പ്രൊമോഷനുകളിലൂടെ 63 പേർക്ക്​ മെഗാ സമ്മാനങ്ങൾ ലഭിച്ചു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒരു ഡസൻ കാറുകളുടെ പുതിയ പ്രൊമോഷനും സഫാരി ആരംഭിച്ചിട്ടുണ്ട്. 12 നിസ്സാൻ സണ്ണി കാറുകളാണ് പുതിയ പ്രൊമോഷനിലൂടെ സഫാരി നൽകുന്നത്.

മ്യൂസിക്കൽ ഷോ, നൃത്ത പരിപാടി, മാജിക് ഷോ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, ഫാഷൻ ഷോ തുടങ്ങിയവയുമായി ഉപഭോക്താക്കളുടെ വാരാന്ത്യങ്ങളെ സമ്പുഷ്​ടമാക്കാൻ സഫാരിക്ക് സാധിച്ചിട്ടുണ്ട്. യു.എ.ഇ യിൽ ആദ്യമായി ഒരു മാളിൽ വിപുലമായ പുസ്തകമേള സംഘടിപ്പിച്ചത് സഫാരിയിലാണ്. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് 400 ലധികം അധ്യാപകരെ സംഘടിപ്പിച്ച് പരിപാടി നടന്നു. 25 വർഷം അധ്യാപനം പൂർത്തിയാക്കിയ 100ലധികം അധ്യാപകരെ ആദരിച്ചു. യു.എ.ഇ നാഷണൽ ഡേയോടനുബന്ധിച്ച് 10 രാജ്യങ്ങളിൽ നിന്നുള്ള 48 ചിത്രകാരന്മാർ ഒരുക്കിയ ക്യാൻവാസ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ക്രിസ്തുമസ്സിനോടനുബന്ധിച്ച് കരോൾ, കേക്ക് നിർമാണം, ക്രിസ്മസ് ട്രീ നിർമാണം എന്നിവ നടത്തി. ഏറ്റവും വലിയ ഓണച്ചന്തയും ഒരുക്കി. മിതമായ നിരക്കിൽ നൽകുന്ന പ്രഭാത ഭക്ഷണം ഉൾപ്പെടെ സഫാരിയുടെ ബേക്കറി ആൻഡ്​ ഹോട് ഫുഡ് ഒരുക്കുന്ന ഭക്ഷണ വിഭവങ്ങൾക്ക് ഇഷ്ടക്കാർ കൂടി വരികയാണ്.

ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന പാർട്ടി ഹാളും സഫാരിയിൽ സജ്ജമാണ്. മഹാമാരിയുടെ കാലത്ത്​ സുരക്ഷിത ഷോപ്പിങ്​ ഒരുക്കി. സഫാരി ലോയാലിറ്റി കാർഡ് മെമ്പേഴ്സിന്​ അഞ്ച്​ ബില്യൺ മൂല്യം വരുന്ന ഇൻഷുറൻസ് പദ്ധതി തയാറാവുന്നു. വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. എല്ലാ വിധ സഹായങ്ങളും ചെയ്​ത യു.എ.ഇ ഭരണകൂടത്തിനും സഫാരിയെ നെഞ്ചിലേറ്റിയ ഉപഭോക്​താക്കൾക്കും ജീവനക്കാർക്കും സ​​െപ്ലയർമാർക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നതായും മാനേജ്​മെൻറ്​ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷമീം ബക്കർ, ഷാഹിദ് ബക്കർ, റീജിയണൽ ഡയറക്ടർ (പർച്ചേസ്​) ബി.എം. കാസിം എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.