ഷാര്‍ജ: യു.എ.ഇയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാധ്യമ കലാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി നടക്കുന്ന ഫണ്‍, ഷാര്‍ജ ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് (എസ്.ഐ.എഫ്.എഫ്) എട്ടാം പതിപ്പ് 2021 ഒക്ടോബറിലേക്ക് മാറ്റിയതായി സംഘാടകര്‍ പ്രഖ്യാപിച്ചു. കോവിഡ് പടരുന്നത് തടയാന്‍ രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് മാറ്റിവെക്കലെന്ന് അധികൃതര്‍ പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളിലും സാങ്കേതികവിദ്യകളിലും പ്രാവീണ്യമുള്ള ഭാവിതലമുറയിലെ ആര്‍ട്ടിസ്റ്റുകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 2013ല്‍ എസ്.ഐ.എഫ്.എഫിന് ഷാര്‍ജ തുടക്കമിട്ടതെന്ന് ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ പ്രാഥമിക പരിഗണന പ്രേക്ഷകരുടെയും ആഗോള സന്ദര്‍ശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കും ക്ഷേമത്തിനുമാണ്. അതുകൊണ്ടാണ് ലോകശ്രദ്ധേയമായ ഉത്സവം മാറ്റിവെക്കുന്നതെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.