അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽനഹ്യാെൻറ ജൻമശതാബ്ദി വർഷമായ 2018 സായിദ് വർഷമായി ആഘോഷിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. യു.എ.ഇ ജനതയുടെയും അറബ് സമൂഹത്തിെൻറയും മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിെൻറയും പ്രിയങ്കരനായ ബാബാ സായിദ് അബൂദബി ഭരണാധികാരിയായി സ്ഥാനമേറ്റതിെൻറ വാർഷിക ദിനമായ ആഗസ്റ്റ് ആറിനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
അറബ് മുന്നേറ്റത്തിന് നാന്ദി കുറിച്ച യു.എ.ഇ രൂപവത്കരണത്തിന് ചുക്കാൻ പിടിച്ച അദ്ദേഹം പകർന്നു നൽകിയ മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതാവും സായിദ് വർഷാചരണ പരിപാടികൾ. സാഹോദര്യത്തിലും ദീനാനുകമ്പയിലും അധിഷ്ഠിതമായി രാഷ്ട്രം പടുത്തുയർത്തിയ ൈശഖ് സായിദിെൻറ അറിവ്, ദർശനം, സഹിഷ്ണുത എന്നിവ ഒരുപാട് തലമുറകളെ പ്രചോദിപ്പിച്ചു. ശൈഖ് സായിദ് നമുക്കു സമ്മാനിച്ച മൂല്യങ്ങളുടെയും തത്വങ്ങളുടെയും പാരമ്പര്യത്തിെൻറയും അഭിമാനകരമായ ഒാർമ പുതുക്കലാവും വർഷാചരണകാലം. രാഷ്ട്രത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള സന്നദ്ധതയും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിക്കാനും നേട്ടങ്ങളും നൂതനാശയങ്ങളുമായി മുന്നോട്ടു നയിക്കാനും ശൈഖ് ഖലീഫ ആഹ്വാനം ചെയ്തു.
ഇന്നത്തെയും വരാനിരിക്കുന്നതുമായ തലമുറക്കായി ജീവിതം സമർപ്പിച്ച മഹാനുഭാവെൻറ ജൻമശതാബ്ദി സായിദ് വർഷമായി ആചരിക്കുേമ്പാൾ ദേശീയ തലത്തിലും പ്രാദേശിക സ്ഥാപനങ്ങളിലും നടപ്പാക്കേണ്ട മുന്നേറ്റങ്ങൾക്കായി സമഗ്ര രൂപരേഖ തയ്യാറാക്കണമെന്ന് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ശൈഖ് സായിദിെൻറ നേതൃഗുണം നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നതെന്നും ആ പാതയിൽ ശുഭവിശ്വാസത്തോടെ രാഷ്ട്രം നീങ്ങുമെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ശൈഖ് സായിദിെൻറ മാനുഷികവും സാംസ്കാരികവുമായ പാരമ്പര്യം ജനങ്ങളിൽ പടർത്തുകയാണ് സായിദ് വർഷാചരത്തിെൻറ ഏറ്റവും മികച്ച മാർഗമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രതികരിച്ചു.
ആ മൂല്യങ്ങൾ പുതുതലമുറക്ക് പകരാനാവണം. ശൈഖ് സായിദിെൻറ േനതൃത്വത്തിലാണ് യു.എ.ഇ വികസിത രാഷ്ട്രമായതും അസാധ്യമായത് സാധ്യമാക്കിയതും. സഹിഷ്ണുതയിലും സഹവർത്തിത്തത്തിലും ഉൾചേർന്നാണ് യു.എ.ഇയെ കെട്ടിപ്പടുത്തത്.
അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായി മതഭീകരതയും വിദ്വേഷവും പരക്കവെ യു.എ.ഇയുടെ സഹിഷ്ണുതാ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.