അബൂദബി: നഗരത്തിലും സമീപ മേഖലകളിലും ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച പകല്‍ മണിക്കൂറുകളോളം തുടര്‍ന്ന പൊടിക്കാറ്റ് സുഗമമായ ഗതാഗതത്തിനും കാല്‍നടക്കും തടസ്സമായി. നഗരത്തിൽ ചൂടും കുത്തനെ കൂടിയിട്ടുണ്ട്. രാജ്യത്ത് വേനല്‍ കനക്കുന്നതിന്റെ ലക്ഷണമാണ് തീവ്രമായ ഉഷ്ണക്കാറ്റെന്നും വരും ദിവസങ്ങളില്‍ ഈ പ്രതിഭാസം തുടരുമെന്നും ദേശീയ കാലാവസ്ഥ വിഭാഗം അറിയിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ പൊടിക്കാറ്റ് വീശുന്നുണ്ടെന്നും ഈ അവസ്ഥ തുടരുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ സൂര്യനെ മറക്കുംവിധം ശക്തമായതോടെ നിരവധി പേരാണ് ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അബൂദബിയിലെ റീം ഐലന്‍ഡിലും ശക്തമായ കാറ്റാണ് വീശിയത്. കനത്ത പൊടിയില്‍ കാഴ്ച കുറഞ്ഞതോടെ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. അതേസമയം, പൊടിക്കാറ്റ് വിമാന സര്‍വിസുകളെ ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.