ടി20 ​വേ​ൾ​ഡ് ക​പ്പ് ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

വ​നി​ത ടി20 ​വേ​ൾ​ഡ് ക​പ്പ് ഷാ​ർ​ജ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ.​സി.​സി.​വി​മ​ൻ​സ് ടി20 ​വേ​ൾ​ഡ് ക​പ്പ് 2024ന്‍റെ ട്രോ​ഫി ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ട്രോ​ഫി​യു​മാ​യി സ്‌​കൂ​ളി​ലെ​ത്തി​യ ടീ​മി​നെ

സ്‌​കൂ​ൾ അ​ധി​കൃ​ത​രും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. ഗൈ​ഡ്‌​സി​ന്‍റെ ബാ​ൻ​ഡ്​ വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി അ​തി​ഥി​ക​ളെ സ്‌​റ്റേ​ജി​ലേ​ക്കാ​ന​യി​ച്ചു.

സി.​ബി.​എ​സ്.​സി റീ​ജ​ന​ൽ ഡ​യ​ര​ക്ട​ർ ഡോ.​റാം ശ​ങ്ക​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​ഥി​ക​ളാ​യി എ​സ്.​പി.​ഇ.​എ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് താ​രി​ഖ് അ​ൽ ഹ​മ്മാ​ദി, ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ അ​ഫ​യേ​ഴ്‌​സ് ഹെ​ഡ് ഈ​സ ബി​ൻ ക​രാം, എ​മി​രേ​റ്റ്‌​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വി​മ​ൻ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഓ​ഫി​സ​ർ ച​യ മു​കു​ൾ, എ​സ്.​പി.​ഇ.​എ സ്‌​കൂ​ൾ ഇം​പ്രൂ​വ്‌​മെ​ന്‍റ്​ അ​ഡ്വൈ​സ​ർ ജൊ​ഹ​ന്ന​സ് ബൊ​ഡ​സ്റ്റീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ജോ​യ​ന്‍റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ പി.​കെ.​റെ​ജി മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​മ​നാ​ഫ് മാ​ട്ടൂ​ൽ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, കെ.​കെ താ​ലി​ബ്, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, ന​സീ​ർ കു​നി​യി​ൽ, ബോ​യ്‌​സ് വി​ങ്​ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​മീ​ൻ, ഗേ​ൾ​സ് വി​ങ്​ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഫ്‌​ന ന​സ​റു​ദ്ദീ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ഡെ​യ്‌​സി റോ​യ്, താ​ജു​ന്നി​സ ബ​ഷീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Women's T20 World Cup presented in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.