ആർ. ബാലകൃഷ്​ണപിള്ള സഹോദര തുല്യൻ -എം.എ. യൂസുഫലി

ദുബൈ: വളരെ അടുത്ത ​സഹോദര ബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ്​ ആർ. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിലൂടെ നഷ്​ടമായതെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. അദ്ദേഹത്തി​െൻറ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചത്.

കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ഒരു മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. യു.എ.ഇ.യിൽ വരുമ്പോഴൊക്കെ തമ്മിൽ കാണുകയും വീട്ടിലെത്തി സ്നേഹം പങ്കിടുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങളോടുള്ള എ​െൻറ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തി​െൻറ ആത്മാവിന് ദൈവം നിത്യശാന്തി നൽക​ട്ടെ എന്ന് പ്രാർഥിക്കുന്നതായും യൂസുഫലി പറഞ്ഞു.

Tags:    
News Summary - Yusufali's condolences to k balakrishna pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.